പാമ്പുകൾ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്
കൊച്ചി: തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. മലയോര പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം വന മേഖലകളിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകൾ നാട്ടിൻ പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബർക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോൾ കണ്ടെത്തുന്നു.
പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകൾ അസഹ്യമായ ചൂടിൽ ശരീരത്തിന്റെ താപനില കുറയ്ക്കാനായി പുറത്തേക്കിറങ്ങും. സർപ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാൻ വാളണ്ടിയർമാരെ ലഭിക്കും. പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും.
ആ മേഖലയിലേക്ക് നിയോഗിച്ചിട്ടുള്ള സന്നദ്ധപാമ്പുപിടുത്തപ്രവര്ത്തകന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അടയിന്തരമായി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയും ചെയ്യും.
പാമ്പിനെ ഭയക്കേണ്ട; കരുതാം സര്‍പ്പ ആപ്പ്
ജനവാസകേന്ദ്രത്തിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെത്തിക്കാനും പൊതുജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുമായി വനംവകുപ്പ് ആവിഷ്കരിച്ച സര്‍പ്പ ആപ്പ് (സ്നേക്ക് അവയര്‍നെസ് റെസ്ക്യൂ ആന്റ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷന്‍) ജനപ്രിയമാകുന്നു. പാമ്പുകളെ കണ്ടാല്‍ ഈ ആപ്പില്‍ രേഖപ്പെടുത്തിയാല്‍ മതി. ഉടനടി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പുപിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും. ആ മേഖലയിലേക്ക് നിയോഗിച്ചിട്ടുള്ള സന്നദ്ധപാമ്പുപിടുത്തപ്രവര്ത്തകന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അടയിന്തരമായി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയില്‍ വിട്ടയയ്ക്കുകയും ചെയ്യും.
സന്നദ്ധപ്രവര്‍ത്തകരുടെ രക്ഷാ പ്രവര്‍ത്തനം ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ട്്. അടിയന്തരസാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പുകടിയേറ്റാല്‍ ഏറ്റവും അടുത്ത് ചികിത്സ ലഭ്യമാവുന്ന ഹോസ്പിറ്റലുകളുടെ ടെലഫോണ്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍, പരിശീലനം ലഭിച്ച പാമ്പുപിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍, വനംവകുപ്പ് ജീവനക്കാര്‍, അതത് സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകള്‍, അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട് കാര്യങ്ങള്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, പാമ്പുകളുടെ ഇനവും തരവും തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, പാമ്പുകടി സംബന്ധിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്. പരിശീലനം സിദ്ധിച്ച വിദഗ്ധരില്‍ നിന്ന് വിവരങ്ങള്‍ ആരായുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.
പാമ്പുപിടുത്തം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഢങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പുപിടുത്തത്തിന് അനുമതിയുള്ളു. ഇത്തരത്തില്‍ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിനോടകം എണ്ണൂറോളം ആളുകള്‍ക്ക് പാമ്പുപിടുത്തത്തില്‍ വനംവകുപ്പ് പരിശീലനം നല്കി കഴിഞ്ഞു.
പാമ്പുപിടുത്തം കൂടുതല്‍ കുറ്റമറ്റതാക്കുന്നതിനും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും അപകടവും കുറക്കുന്നതിനുമാണ് വനം വകുപ്പ് സര്‍പ്പ ആപ്പിന് രൂപം നല്‍കിയത്. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വനംവകുപ്പ് വികസിപ്പിച്ചെടുത്ത ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.