മുഖ്യമന്ത്രിക്കു ഹാലിളകുന്നു:ചെന്നിത്തല
പെരിന്തല് മണ്ണ: ഐശ്വര്യ കേരള യാത്രയ്ക്ക് ലഭിച്ച ജനപിന്തുണ കണ്ട് മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കേരള യാത്രയില് പങ്കെടുക്കുന്നനവര്ക്കെതിരേ കേസ് എടുപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഐശ്വര്യ കേരള യാത്ര നയിച്ച് വിവിധ ക്നേദ്രങ്ങളില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടെ പരിപാടിയിൽ ആളു കൂടിയാൽ കോവിഡ് വരില്ല, ഐശ്വര്യ കേരള യാത്രയിൽ കോവിഡ് വരുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഐശ്വര്യ യാത്രയ്ക്കെതിരെ കേസ്, ആളുകൂടിയ ആരോഗ്യമന്ത്രിയുടെ പരിപാടിക്കെതിരെ കേസില്ല. ഇതെന്തു നീതിയെന്നു ചെന്നിത്തല ചോദിച്ചു.
പ്രവർത്തകർക്കൊപ്പം ജീവിക്കുന്ന, സാധാരണ കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ. എന്നെ പ്രവർത്തകർ പൊക്കിക്കൊണ്ടുപോകും,തോളിൽ കൈയിടും, എന്നോടൊപ്പം സഞ്ചരിക്കും. അവരോടൊപ്പം ഞാനും സഞ്ചരിക്കും, ഉറങ്ങും. സ്പീക്കർ പറഞ്ഞതുപോലെ ഒരു കെഎസ് യു പ്രവർത്തകന്റെ മനോവീര്യം തന്നെയാണ് ഇപ്പോഴുള്ളത്. അതിൽ അഭിമാനമാണുള്ളത്. പ്രവർത്തകരോടൊപ്പമാണ് ഇന്നു വരെ ജീവിച്ചത്. നാളെയും അങ്ങനെയായിരിക്കും. അല്ലാതെ അധികാരം കിട്ടുമ്പോൾ കോട്ട കെട്ടി, അതിനുള്ളിലിരുന്ന് എല്ലാവരെയു ആട്ടിയോടിക്കുന്ന പ്രകൃതം എനിക്കില്ല. അവർ തോളിയേറ്റിയാൽ തോളിലേറും. അവർ നടത്തിയാൽ നടക്കും. ഈ കേരളം മുഴുവൻ 42 ദിവസം നടന്നിട്ടുണ്ട്. ഏഴാമത്തെ യാത്രയാണ് ഇപ്പോൾ നടക്കുന്നത്. ഡൽഹി മുതൽ ശ്രീപെരുംമ്പത്തൂർ വരെ നടന്ന യാത്ര കൂടി നോക്കിയാൽ എട്ടാമത്തെ യാത്രയാണ്.
പ്രവർത്തകരെ ആട്ടിയോടിക്കുകയും ഏഴയലത്തുപോലും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശൈലി ഏതായാലും രമേശ് ചെന്നിത്തല പിന്തുടരില്ല. കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട സർക്കാർ ജനങ്ങളോട് മാപ്പുപറയണം. ഇന്ത്യയിൽ ഏറ്റവും അധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. എന്നിട്ടും അവാർഡ് വാങ്ങിക്കൂട്ടുകയാണ് ആരോഗ്യമന്ത്രി. പുലിയിറങ്ങി എന്നപോലെയാണ് മന്ത്രിമാർ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. അഞ്ചു വർഷമാകുമ്പോഴാണ് സാന്ത്വനത്തെക്കുറിച്ച് ഈ സർക്കാർ ആലോചിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രവാസികളെ ഇങ്ങനെ വഞ്ചിച്ച മറ്റൊരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം, രണ്ടു ലക്ഷം കിടക്കകൾ, ബഹറിനിലും, അബുദാബിയിലും, ബഹറിനിലും ഇന്ത്യൻ സ്കൂളുകളുടെ നിർമ്മാണം.. ഇങ്ങനെ എത്രയോ കപടമായ വാഗ്ദാനങ്ങൾ..കോവിഡ് കാലത്ത് നാട്ടിൽ മടങ്ങിയെത്താൻ സമ്മതിക്കാത്ത മനുഷ്യത്വമില്ലായ്മ… പ്രളയമുൾപ്പടെയുള്ള ദുരിതങ്ങളിൽ നാടിനെ താങ്ങി നിർത്തിയ പ്രവാസികളോട് ശത്രുതാപരമായ സമീപനമാണ് ഈ സർക്കാർ സ്വീകരിച്ചതെന്നു മങ്കടയില് അദ്ദേഹം പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ കോച്ച് വേഷത്തിലെത്തി അവിസ്മരണീയമായ അഭിനയം കാഴ്ചവെച്ച സൂപ്പർഅഷ്റഫ് മലപ്പുറത്ത് നടന്ന പ്രഭാത കൂടിക്കാഴ്ചയിലെത്തിയിരുന്നു. ഫുട്ബോൾ കളിക്കാൻ പര്യാപ്തമായ ഗ്രൗണ്ടുകൾ കുറവാണ് എന്ന പരാതിയാണ് അദ്ദേഹമുന്നയിച്ചത്.തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലെ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് മുൻ ട്രസ്റ്റി കൃഷ്ണകുമാർ സംസാരിച്ചത്.141 ഇശലുകളായി വാത്മീകി രാമായണം പൂർത്തിയാക്കിയ പ്രശസ്ത കവി ഒ.എം കരുവാരക്കുണ്ട് മറ്റൊരാവശ്യമാണ് മുന്നോട്ടു വെച്ചത്. കവി പുലിക്കോട്ടിൽ ഹൈദർ ട്രസ്റ്റിനെ അക്കാഡമിയാക്കി വിപുലീകരിക്കണം. മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഉണ്ടാവണം.ബംഗ്ലാദേശ് മോചനത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കണമെന്ന് ‘സർവോദയ’ പ്രവർത്തകനായ കോട്ടക്കൽ ബാലകൃഷ്ണൻ ആവശ്യപ്പെട്ടു