തെരഞ്ഞെടുപ്പ് : പൊലീസിൽ അഴിച്ചു പണി
തിരുവനന്തപുരം : എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂേട്ടഷൻ അടിസ്ഥാനത്തിലാണ് നിയമനം. നേരത്തെ ഇദ്ദേഹത്തെ എം.ഡിയാക്കാൻ തീരുമാനിച്ചെങ്കിലും ചെയർമാെൻറ അധിക ചുമതല കൂടി നൽകിയാണ് നിയമനം. ഇതുൾ പ്പെടെ പൊലീസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമഗ്ര അഴിച്ചു പണി നടത്തി.
ജില്ലാ പൊലീസ് മേധാവികൾക്ക് സ്ഥാനചലനം
പി.കെ. മധു തിരുവനന്തപുരം റൂറൽ എസ്.പി, ഡോ. വൈഭവ് സക്സേന സിറ്റി ഡി.സി.പി, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന പി.കെ. മധുവിനെ തിരുവനന്തപുരം റൂറൽ എസ്.പിയായി നിയമിച്ചു. റൂറൽ എസ്.പിയായിരുന്ന ബി. അശോകനെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിയും അവിടെ നിന്ന് യു. അബ്ദുൽ കരീമിനെ മലബാർ സ്പെഷൽ പൊലീസ് കമാണ്ടൻറായും മാറ്റി നിയമിച്ചു.
തിരുവനന്തപുരം സിറ്റി ഡി.സി.പിയായിരുന്ന ഡോ. ദിവ്യ വി. ഗോപിനാഥിനെ ഇൻഫർേമഷൻ കമ്യൂനിക്കേഷൻ ആൻറ് ടെക്നോളജി (െഎ.സി.ടി) എസ്.പിയായി നിയമിച്ചു. ടെലികോം വിഭാഗം എസ്.പിയുടെ അധിക ചീുമതലയും നൽകിയിട്ടുണ്ട്. ദിവ്യക്ക് പകരം പൊലീസ് ആസ്ഥാനത്തെ എ.എ.െഎ.ജിയായിരുന്ന ഡോ. വൈഭവ് സക്സേനയാണ് പുതിയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷനർ (ഡി.സി.പി). വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഇൻറലിജൻറ്സ് വിഭാഗം എസ്.പിയായിരുന്ന എസ്. ഹരിശങ്കറെ കാസർകോഡ് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.
കാസർകോഡ് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശിൽപയെ കോട്ടയം ജില്ലാ പൊലീസ് മേധാവിയായാണ് മാറ്റി നിയമിച്ചത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. ജയ്ദേവിനെ ആലപ്പുഴയിലേക്കും അവിടെയുണ്ടായിരുന്ന പി.എസ്. സാബുവിനെ എറണാകുളം സ്റ്റേറ്റ് സ്പെഷൽബ്രാഞ്ചിലേക്കും മാറ്റി .
എറണാകുളം സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്.പിയായിരുന്ന എൻ. വിജയകുമാറിന് സ്റ്റേറ്റ് സ്പെഷൽബ്രാഞ്ച് സെക്യൂരിറ്റി വിഭാഗം എസ്.പിയായാണ് നിയമനം. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി. പുങ്കുഴലിയെ തൃശൂർ ർ റൂറലിലേക്കും അവിടെ നിന്നും ആർ. വിശ്വനാഥിനെ പാലക്കാട് പൊലീസ് മേധാവിയായും നിയമിച്ചു. ഇൻഫർമേഷൻ കമ്യൂനിക്കേഷൻ ടെക്നോളജി (െഎ.സി.ടി) എസ്.പിയായിരുന്ന അരവിന്ദ് സുകുമാറാണ് വയനാട്ടിലെ പുതിയ പൊലീസ് ജില്ലാ പൊലീസ് മേധാവി