ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് നിര്‍ദേശം മാത്രം’; ദുരന്തങ്ങളും വെടിവെപ്പുമില്ലാത്ത കേരളമാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് നിര്‍ദേശം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരൊക്കെ എവിടെ മത്സരിക്കണെ എന്നതില്‍ തീരുമാനം ഉണ്ടായിട്ടില്ല. ഹൈക്കാമാന്റിന്റേതാണ് അന്തിമ തീരുമാനം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;
താന്‍ എല്ലാ യാത്ര തുടങ്ങുമ്പോഴും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോകാറുണ്ട്. ഇത് തന്റെ ഏഴാമത്തെ യാത്രയാണ്. കെഎസ്യു പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് ആദ്യത്തെ യാത്ര. രണ്ടാമത്തേത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആയിരിക്കുമ്പോള്‍. പിന്നീട് കെപിസിസി പ്രസിഡണ്ട് ആയപ്പോള്‍ മൂന്ന് യാത്ര. ഇത് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോഴുള്ള രണ്ടാമത്തെ യാത്ര.
കേരളത്തിലെ ജനങ്ങളെ സമ്മതിച്ചിടത്തോളം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. അഞ്ച് വര്‍ഷത്തെ ഇടത് മുന്നണിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ സമയമായി എന്ന അറിയിപ്പാണ് ഐശ്വര്യ കേരള യാത്രയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഐശ്വര്യമുള്ള കേരളമാണ് ലക്ഷ്യം. ദുരന്തങ്ങളും വെടിവെപ്പുമില്ലാത്ത രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത, ചെറുപ്പക്കാരായ തൊഴില്‍ രഹിതരുടെ പിഎസ്സി റാങ്കിംഗ് നോക്കുകുത്തിയാക്കി ലക്ഷകണക്കിനാളുകളെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കാലമില്ലാത്ത, ഏകാതിപത്യത്തിലൂടെ എല്ലാവരേയും അടിച്ചമര്‍ത്തുന്ന ഒരുകാലമില്ലാത്ത ഐശ്വര്യപൂര്‍ണമായ സുധാര്യമായ സര്‍ക്കാര്‍ ഉണ്ടാവണം. അതിന് വേണ്ടിയാണ് ജനങ്ങളെ സമീപിക്കുന്നത്.
ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യാത്ത മുഖ്യമന്തി തന്നെ നേരിട്ട് വര്‍ഗീയത പറയുക. ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും തമ്മിലടിപ്പിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടുമോയെന്ന് നോക്കുക, ഇതൊക്കെ സമൂഹത്തിന് ഏല്‍പ്പിക്കുന്ന മാരക പരിക്കാണ്. ഇവിടെ എല്ലാവരും ഒരുമിച്ച് ജീവിക്കുന്ന സമൂഹമാണ്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മുസ്ലീം സഹോദരന്മാരെ ഒറ്റപ്പെടുത്താനുള്ള നേരിട്ടുള്ള നീക്കങ്ങള്‍ നടക്കുക. 67 ല്‍ നമ്പൂതിരിപ്പാട് സര്‍ക്കാരില്‍ ലീഗിന്റെ നന്ത്രിയുണ്ടായിട്ടില്ലേ.
ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നത് നിര്‍ദേശം മാത്രമാണ്. എവിടെ ആര് മത്സരിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ ഉണ്ടായിരിക്കും. പുതുമുഖങ്ങള്‍ ഉണ്ടാവും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. സ്ഥാനാര്‍ത്ഥി തീരുമാനം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. വിജയസാധ്യതയാണ് മുഖ്യം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പകുതി പൂര്‍ത്തിയാക്കി. അവാര്‍ഡ് പോലും കൈകൊണ്ട് കൊടുക്കാത്ത മുഖ്യമന്ത്രിയാണ് ഇവിടുത്തേത്.