തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്താണ് റിപ്പോര്‍ട്ട്്. പുതുക്കിയ ശമ്പളം 2019 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനും കമ്മീഷന് കൈമാറിയത്. ശമ്പളവും പെന്‍ഷനും വര്‍ദ്ധിപ്പിക്കുക വഴി സര്‍ക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടിയ ശമ്പളം 1,66,800 രൂപയാക്കണമെന്നാണ് കമ്മീഷന് ശുപാര്‍ശ. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവര്‍ധനവും നല്‍കാം. ശമ്പള കമ്മീഷന് അധ്യക്ഷന്‍ കെ മോഹന്‍ദാസാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിലവില്‍ കുറഞ്ഞ ശമ്പളം 16,500 ഉം കൂടിയത് 1,40,000 രൂപയുമാണ്. എച്ച്ആര്‍എ കൂട്ടാനും നഗര അലവന്‍സ് നിര്‍ത്തലാക്കാനും ശുപാര്‍ശയുണ്ട്. ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷന് നിര്‍ദേശിച്ചിരിക്കുന്നത്.
പിതൃത്വ അവധി പത്ത് ദിവസത്തില്‍ നിന്നും 15 ദിവസമായി ഉയര്‍ത്താനും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. ദത്തെടുക്കുന്നവര്‍ക്കും ഇനി മുതല്‍ പിതൃത്വ അവധി ലഭിക്കും. വൃദ്ധരേയും കുട്ടികളെയും നോക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷത്തെ അവധി അനുവദിക്കും. മൂന്നുവയസുവരെയുള്ള കുട്ടികളെ സംരക്ഷിക്കാനാണ് അവധി.
പെന്ഷന് കൂട്ടാനും കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുറഞ്ഞ പെന്ഷന് 11,500 രൂപയും ഉയര്‍ന്ന പെന്ഷന് 83,400 രൂപയാക്കി ഉയര്‍ത്തണമെന്നുമാണ് ശുപാര്‍ശ. 80 വയസ് കഴിഞ്ഞവര്‍ക്ക് ആയിരം രൂപ അധിക ബത്ത നല്‍കണം.
അടുത്ത ശമ്പള പരിഷ്കരണം 2026ലെ കേന്ദ്ര ശമ്പള പരിഷ്കരണത്തിന് ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന ശുപാര്‍ശയും മുന്നോട്ടുവെച്ചിട്ടുണ്ട്. മന്ത്രിസഭയുടെ പരിഗണനയ്ക്ക് ശേഷം ധനവകുപ്പിന്റേയും മന്ത്രിസഭയുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുക.