" ഷെഫീക്കിൻ്റെ കസ്റ്റഡി മരണം : യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷൻ ഉപരോധിച്ചു. "
കാഞ്ഞിരപ്പള്ളി: ജുഡീഷ്യൽ കസ്റ്റഡിയിൽ പോലീസ് മർദനമേറ്റ് കൊല്ലപ്പെട്ട ഷഫീഖിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ,കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.പ്രസിഡൻ്റ് ഫെമി മാത്യുവിൻ്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. തലയിലേറ്റ മർദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിരൽചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരണം.ഷെഫീഖിൻ്റെ ഭാര്യയ്ക്ക് ജോലി, വീട്, നഷ്ട പരിഹാരം ,മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് നിയമ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ ബേബി,കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ ഒ.എം. ഷാജി, ജി.സുനിൽകുമാർ, യൂത്ത്കോൺഗ്രസ് ജില്ലാ ഭാരവാഹികളായ എം.കെ.ഷമീർ, നായിഫ് ഫൈസി നിബു ഷൗക്കത്ത് ,മണ്ഡലം പ്രസിഡന്റ് അഫസൽ കളരിക്കൽ, രഞ്ചു തോമസ്, മാത്യു കുളങ്ങര,സിബു ദേവസ്യ,ഷാജി പെരുന്നേപറമ്പിൽ ബിജു പത്യാല,കെ.എൻ.നൈസാം അൻവർ പുളിമൂട്ടിൽ,ഫസിലി കോട്ടവാതുക്കൽ,പി.എം.അജ്മൽ, ബിനു കുന്നുംപുറം,അൽഫാസ് റഷീദ്, ഹസീബ് ഈട്ടിക്കൽ, ഇ.എസ് സജി,അൻവർഷ കോനാട്ടുപറമ്പിൽ, പി.എസ്.ഹാഷിം എന്നിവർ പ്രസംഗിച്ചു. പേട്ടക്കവലയിൽ നിന്നാരംഭിച്ച മാർച്ചിന് എബിൻ പയസ്, മുഹമ്മദ് ഫയസ് ,ലിജോ ആന്റണി, റഹിം മണിയൻകുളം ,സജിൻ.കെ സലിം, വിപിൻ ജോസ് ,അരുൺ കോക്കാപ്പള്ളി , ജിഷ ഇഞ്ചിയാനി ,അഭിജിത് പനമറ്റം എന്നിവർ നേതൃത്വം നൽകി.