‘മിസ്റ്റര്‍ പിണറായി…ഞങ്ങളെ പഠിപ്പിക്കാന്‍ നിങ്ങള്‍ വളര്‍ന്നിട്ടില്ല’; ടി പി, ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍; എണ്ണി പറഞ്ഞ രമേശ് ചെന്നിത്തല
നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഭരണപക്ഷത്തിനെതിരേയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയില്‍ കാട്ടി കമ്മ്യൂണിസ്റ്റ് കാരെ പേടിപ്പിക്കേണ്ട നേരത്തെ പലരും അതിന് ശ്രമിച്ചതാണ്, നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആരുടെ മുന്നിലും തലകുനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് രൂക്ഷഭാഷയിലായിരുന്നു ചെന്നിത്തലയുടെ മറുപടി.
രമേശ് ചെന്നിത്തലയുടെ പ്രതികരണം
ഞങ്ങളാരുടേയും നട്ടെല്ല് തകര്‍ക്കാനൊന്നും വന്നിട്ടില്ല. ആരുടേയും നട്ടെല്ല് തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. ആരുടേയും കഴുത്ത തകര്‍ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. കൊലപാതകത്തിന്റെ രാഷ്ടീയം ഞങ്ങള്‍ക്കില്ല.ഞങ്ങളാരേയും കൊന്നിട്ടില്ല, രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സ്വഭാവമില്ല. ഞങ്ങളാരും മരണത്തിന്റെ വ്യാപാരികളല്ല. പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാറില്ല. ജനാധിപത്യത്തിന്റേയും സമാധാനത്തിന്റേയും പാതയിലൂടെ മുന്നോട്ട് പോകുന്ന പ്രസ്താനമാണ്.
ഞങ്ങളാരുടെ ടിപി ചന്ദ്രശേഖരനെ കൊന്നത് പോലെ 51 വെട്ട് വെട്ടി കൊന്നിട്ടില്ല. ഷുഹൈബിനെ കൊന്നത് പോലെ ഞങ്ങളാരേയും കൊന്നിട്ടില്ല, ശരത് ലാലിനേയും കൃപേഷിനേയും കൊന്നത് പോലെ ഞങ്ങളാരേയും കൊന്നിട്ടില്ല, ആ പ്രതികളെ രക്ഷിക്കാന്‍ ഹൈക്കോടതിയിലും, സുപ്രീം കോടതിയില്‍ പോയിട്ടില്ല. എന്നിട്ടും നിയമം ആ പാവപ്പെട്ട ഇരകളോടൊപ്പമായിരുന്നു. പാവപ്പെട്ട ജനങ്ങള്‍ക്കായുള്ള പോരാട്ടവുമായി മുന്നോട്ട് പോകും,.
ഒരു സംശയവും വേണ്ട മിസ്റ്റര്‍ പിണറായി വിജയന് മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകത്തിന്റെ കേന്ദ്രമായി മാറിയപ്പോഴാണ് ഞങ്ങളീ പോരാട്ടം തുടരുന്നത് ഞങ്ങള്‍ ഇത് തുടരും. വായടപ്പിക്കാമെന്ന് കരുതണ്ട. അഴിമതിക്കെതിരെ നേരിയ വിജയം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ഞങ്ങളുടെ പാപങ്ങള്‍ കഴുകി കളയപ്പെട്ടുവെന്ന്. തെറ്റിദ്ധരിക്കണ്ട.
ഞങ്ങളെ പഠിപ്പിക്കാന്‍ പിണറായി വിജയന് വളര്‍ന്നിട്ടില്ല. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പറയുമ്പോള്‍ പിണറായി എന്തിനാണ് പിടി തോമസിന്റെ തലയില്‍ കയറുന്നത്. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്താന്‍ നാണമില്ലല്ലോ.മര്യാദ വേണം. സഭാ നേതാവായ മുഖ്യമന്ത്രിക്ക് നിയന്ത്രിക്കാമായിരുന്നു അദ്ദേഹവും അത് ചെയ്തില്ല. രമേശ് ചെന്നിത്തല പറഞ്ഞു.
‘ജയില്‍ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ട. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ലൊടിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ല. ഇന്നും ആ നട്ടെന്ന് നിവര്‍ത്തിതന്നെ നില്ക്കുന്നു. ഞാനൊരു പ്രത്യേക ജനുസ്സാണ്, പിണറായി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. പി.ആര്. ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ല.താന്‍ യുഎപിഎ കേസില്‍ പ്രതിയാകണമെന്ന് പ്രതിപക്ഷത്തിന് മോഹമുണ്ട്. അതൊരു മോഹമായിത്തന്നെ അവശേഷിക്കും. തന്റെ കൈകളും വാക്കുകയും ശുദ്ധമാണ്. തന്നെ കേസില്‍ കുടുക്കാന്‍ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ല. കോടതി അത് വലിച്ചെറിയുകയായിരുന്നു. ലാവ്ലിന് കേസിനെ ഓര്‍മിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരേയും വലവീശാന്‍ കേന്ദ്ര ഏജന്‍സികള്‍ നോക്കി. എന്നാല്‍ വലിയ വലയില്‍ ഒരു പരല്‍മീന്‍ പോലും കുടുങ്ങിയില്ല. എന്നായിരുന്നു പിണറായി വിജയന് പറഞ്ഞത്.
പിടി തോമസ് സ്വര്‍ണക്കടത്തിനെയും സ്വപ്നയെയും മുന്നില്‍ നിര്‍ത്തി അടിയന്തര പ്രമേയത്തിന് അനുമതി തേടിയതോടെയായിരുന്നു ഇന്നത്തെ സഭാ സമ്മേളനം പ്രക്ഷുബ്ദമായത്.