കൊവിഡ് പ്രതിരോധിച്ച ഞങ്ങളെ സല്യൂട്ട് ചെയ്യണമെന്ന് ഡോക്ടര്‍; അല്പത്തരമെന്ന് പൊലീസ് അസോസിയേഷന്
കൊവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് വനിത ഡോക്ടര്‍ നല്കിയ പരാതി വിവാദത്തില്‍. ആലപ്പുഴ വെണ്മണി സ്വദേശിനിയായ ഡോ. നീനയാണ് പാരാതി നല്‍കിയത്. എന്നാല്‍ നീനയുടെ പരാതി ഗവണ്മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ തീരുമാനമല്ലെന്നായിരുന്നു സംഘടനയുടെ പ്രതികരണം.
ഗസറ്റഡ് റാങ്കിലുള്ള ഒരു ഡോക്ടര്‍ ഡെപ്യൂട്ടി കളക്ടറുടെ റാങ്കിന് തുല്യരാണെന്നായിരുന്നു ഡോ. നീന പരാതിയില്‍ ഉന്നയിച്ചിരുന്ന വാദം. ഇത് ചൂണ്ടിക്കാട്ടി മാര്‍ച്ച് 28നാണ് ഇവര്‍ പരാതി നല്‍കുന്നത്. പരാതി ഡിജിപിയിലേക്ക് എത്തിയതോടെ ഇതിനെതിരെ പ്രതിഷേധവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും രംഗത്തെത്തി. സല്ല്യൂട്ട് എന്നത് പരസ്പര ബഹുമാനത്തിന്റെ കൂടി രൂപമാണ്. ചിലരെങ്കിലും ധരിക്കുന്നത് പോലെ താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ ‘വണ്‍വേ’ ആയി ചെയ്യുന്ന ആചാരമല്ലെന്ന പ്രതികരണവുമായി കെപിഒഎ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു രംഗത്തെത്തി.
കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്ല്യൂട്ട്.
താഴ്ന്ന റാങ്കില്‍ ഉള്ളവര്‍ ഉയര്‍ന്ന റാങ്കില്‍ ഉള്ളവരെ സല്ല്യൂട്ട് ചെയ്യുമ്പോള്‍, ഉയര്‍ന്ന റാങ്കില്‍ ഉള്ളവര്‍ തിരിച്ചും അവരെ ആചാരം ചെയ്യും. ഇങ്ങനെ സേനാംഗങ്ങള്‍ പരസ്പരം കൈമാറുന്ന ആദരവാണ് സല്ല്യൂട്ട്. കൂടാതെ രാജ്യത്തെ ഭരണകര്‍ത്താക്കള്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരേയും സല്ല്യൂട്ട് ചെയ്യാറുണ്ട്. അവരും ഇപ്രകാരം തിരിച്ചും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ദേശീയ പതാകയേയും, അതാത് സേനാവിഭാഗങ്ങള്‍ അതാത് വിഭാഗങ്ങളുടെ പതാകകളേയും സല്ല്യൂട്ട് നല്കി ആദരിക്കാറുണ്ട്. അതുപോലെ, മൃതശരീരങ്ങളെ ആദരിക്കുന്ന സംസ്കാരവും നമ്മുടെ സേനാവിഭാഗങ്ങള്‍ക്ക് ഉണ്ട്. യൂണിഫോമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരു മൃതദേഹം കണ്ടാല്‍ ആ മൃതശരീരത്തേയും സല്ല്യൂട്ട് നല്കി ആദരിക്കുമെന്നും സിആര്‍ ബിജു വ്യക്തമാക്കി.
തനിക്കും പൊലീസ് ഉദ്യോഗസ്ഥന് സല്ല്യൂട്ട് ചെയ്യണം എന്ന് കാണിച്ച് ഒരു ഡോക്ടര്‍ സര്‍ക്കാരിലേക്ക് അയച്ച ഒരു പരാതി കണ്ടതുകൊണ്ടാണ്. യൂണിഫോമില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടാല്‍ തനിക്കും ഒരു സല്ല്യൂട്ട് കിട്ടണം എന്ന ആഗ്രഹം ഉള്ള ചിലര്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന് നിര്‍ദ്ദേശം നല്‍കണം എന്ന പരാതി സര്‍ക്കാരിലേക്ക് അയച്ച അല്‍പ്പത്തരത്തെ അവജ്ഞയോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍, കലക്ടര്‍, എസ്ഐ മുതലുള്ള മേലുദ്യോഗസ്ഥര്‍ക്കാണ് സല്ല്യൂട്ട് നല്‍കേണ്ടത്. കൂടാതെ മൃതദേഹത്തോടും ആദരം കാട്ടണമെന്നുമാണ് നിര്‍ദ്ദേശം.