പല മന്ത്രിമാരും മത്സര രംഗത്തുണ്ടാവില്ല; ജി സുധാകരന്, എംഎം മണി…; കെടി ജലീലിന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പിക്കാനുള്ള ആലോചനകളും ശ്രമങ്ങളും ഇതിനകം ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ സിപിഐഎം മന്ത്രിമാരില്‍ ഒരു വിഭാഗം ഇത്തവണ മത്സരരംഗത്തുണ്ടാവില്ലായെന്നാണ് സൂചന. അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും മന്ത്രിമാരായ എംഎം മണി, എകെ ബാലന്, ജി സുധാകരന്, തോമസ് ഐസക് എന്നിവരുടെ കാര്യം ചര്‍ച്ചയായി കഴിഞ്ഞു.
ഏഴ് തവണ മത്സരിക്കുകയും അതില്‍ 4 തവണ വിജയിച്ച് 2 തവണ മന്ത്രിയാവുകയും ചെയ്ത നേതാവാണ് ജി സുധാകരന്. ജി സുധാകരന് അമ്പലപ്പുഴയില്‍ നിന്നും വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കായം കുളത്ത് നിന്നും ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അതിനെ അദ്ദേഹം തന്നെ നിരസിക്കുകയുണ്ടായി. മത്സരിക്കുന്നതില്‍ നിന്നും വിട്ട് പ്രവര്‍ത്തന രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചേക്കും.
തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഐഎം. 2 തവണ മന്ത്രിയായ തോമസ് ഐസക് ഇതിനകം ആലപ്പുഴയില്‍ നാല് തവണ മത്സരിച്ചുകഴിഞ്ഞു. 2 തവണ മന്ത്രിയുമായിട്ടുണ്ട്. അതിനാല്‍ തോമസ് ഐസകിന്റെ മത്സരരംഗത്തേക്കുള്ള സാധ്യതയും എത്രയാണെന്ന് അറിയില്ല.
അനാരോഗ്യം കാരണം മന്ത്രി എംഎം മണി ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഇടയില്ലെന്നാണ് സൂചന . ശാരീരിക പ്രശ്നങ്ങള്‍ കാരണമാണ് മാറി നില്‍ക്കുന്നതെന്നാണ് കരുതുന്നത്.
കെകെ ശൈലയുടെ മണ്ഡലം മാറ്റം സംബന്ധിച്ച് ഇതിനകം ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞു. ലോക് താന്ത്രിക് ജനതാദളിന്റെ ഇടതുമുന്നണി പ്രവേശനത്തോടെയാണ് ശൈലജ മണ്ഡലം മാറേണ്ടിവരുമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.
യുഡിഎഫിലായിരുന്നപ്പോള്‍ ജനതാദള്‍ നേതാവ് കെപി മോഹനന് മത്സരിച്ചത് കൂത്തുപറമ്പില്‍ നിന്നായിരുന്നു. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ ഇവിടെ നിന്ന് വിജയിച്ച് മന്ത്രിയായത്. ഇത്തവണ എല്‍ജെഡി കൂത്തുപറമ്പ് ചോദിച്ചാല്‍, നല്കാതിരിക്കാന് എല്‍ഡിഎഫിന് സാധിക്കില്ല. ഇതോടെ ശൈലജയ്ക്ക് വേണ്ടി മറ്റൊരു മണ്ഡലം തേടേണ്ടിവരുമെന്നാണ് ചര്‍ച്ചകള്‍.
യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ടിപി രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ പേരാമ്പ്ര ടി പി രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റ് എന്ന നിലയില്‍ പേരാമ്പ്ര വിട്ടുകൊടുത്താല്‍ പകരം തീരുവമ്പാടി കേരള കോണ്‍ഗ്രസ് ചോദിച്ചേക്കും. അടിക്കടി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, കെടി ജലീലില്‍ എന്നിവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം സിപിഐഎം കേന്ദ്ര നേതൃത്വം കൂടി ആലോചിച്ചെടുക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്നാണ് സൂചന.