കൂറുമാറ്റത്തിനെതിരെ മുതലക്കോടത്ത് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം
മുതലക്കോടം: മുനിസിപ്പല്‍ ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം അധികാരത്തിനായി എല്‍ഡിഎഫിലേക്ക് കൂറുമാറിയ ജെസ്സി ജോണിയുടെ രാഷ്ട്രീയ വഞ്ചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം പ്രസ്താവിച്ചു.
കൂറുമാറ്റത്തിനെതിരെ മുതലക്കോടത്ത് യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിനും സാമ്പത്തിക നേട്ടങ്ങള്ക്കുമായുള്ള കൂറുമാറ്റം വാര്‍ഡിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ വഞ്ചന നടത്തിയ ജെസി ജോണി രാജിവച്ചൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെ പി സി സി ജന.സെക്രട്ടറി റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജോസി ജേക്കബ്, പി എന്‍ സീതി, റ്റി കെ നവാസ് പ്രസംഗിച്ചു.
പി എച്ച് സുധീര്‍, അന്‍ഷാദ് കുറ്റിയാനി, പി എം നിസാമുദ്ദീന്‍, മാത്യു തോട്ടുപുറം, റോയി ലൂക്ക് പുത്തന്‍കുളം, ജോണ്‍ താന്നിക്കല്‍, മത്തായി കോനാട്ട് , സനു കൃഷ്ണന്, റ്റി ജെ പീറ്റര്‍, പി കെ മൂസ, സി കെ ജാഫര്‍, എം പി സലിം, സി പി ബാവക്കുട്ടി, പി എസ് മൈതീന്‍, പി ഇ ബഷീര്‍, പി ഇ നൗഷാദ്, പി യു ഷമീര്‍, സി എം ജാഫര്‍, മാത്യു താന്നിക്കല്‍, എം കെ മുജീബ്, പ്രമോദ് മുളങ്കുഴക്കല്, സി ഇ മൈതീന്‍, കെ എം നിഷാദ്, സക്കീര്‍ ഇളമാക്കല്‍, റഷാദ് വെട്ടിയ്ക്കല്‍, എന്നിവര്‍ നേതൃത്വം നല്കി.