പാലായില്‍ ജേസ് കെ മാണിയെ വിടാതെ സിപിഐ; ഒറ്റക്ക് മത്സരിച്ച് ശക്തിതെളിയിക്കാന്‍ സിപിഐ
കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ വീണ്ടും തര്‍ക്കം. പാലാ സീറ്റിനെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ സീറ്റില്‍ മത്സരിച്ച 7 സീറ്റ് സിപിഐയും 17 സീറ്റ് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി.
വിഷയത്തില്‍ സിപിഐ വിട്ടുവീഴ്ച്ചക്ക് തയ്യാറാകണമെന്നാണ് സിപി ഐഎം നിലപാട്. ഇതോടെ തങ്ങള്‍ ഒറ്റക്കുമത്സരിക്കുമെന്ന് സിപിഐ തീരുമാനിച്ചു. 10 സീറ്റില്‍ സിപിഐ ഒറ്റ് മത്സരിക്കും. 8,10,13,18,19,21,22,23,25,26 വാര്‍ഡുകളിലാണ് സിപിഐ ഒറ്റക്ക് മത്സരിക്കുന്നത്. 18 ന് തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിക്കും.
നിലവില്‍ ആകെയുള്ള 26 സീറ്റില്‍ കേരള കോണ്‍ഗ്രസ് എം-17, സിപിഎം-6, സിപിഐ-2, എന്‍സിപി-1 എന്നിങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനകം കടനാട് പഞ്ചായത്തിലും 3 സീറ്റില്‍ ഒറ്റക്ക് മത്സരിക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ജില്ലാ പഞ്ചായത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്.
സിപിഐഎം ,കോണ്‍ഗ്രസ് 9 സീറ്റില്‍ വീതവും സിപിഐ നാല് സീറ്റുകളിലുമായിരിക്കും മത്സരിക്കുക .കഴിഞ്ഞ തവണ ഒരു സീറ്റില്‍ മത്സരിച്ച എന്‍സിപി ,ജനതാദള്‍ എസ് എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ഇല്ല. കഴിഞ്ഞ തവണ ഓരോ സീറ്റില്‍ വീതമായിരുന്നു ഇവര്‍ മത്സരിച്ചത്.