തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടുമുതല്‍ മൂന്നുഘട്ടങ്ങളിലായി; വോട്ടെണ്ണല്‍ ഡിസംബര്‍ 16ന്
തദ്ദേശതെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച്ചയാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട,ആലപ്പുഴ,ഇടുക്കി ജില്ല കളിലായി നടക്കും.
ഡിസംബര്‍ 10ന് കോട്ടയം, എറണാകുളം തൃശ്ശൂര്‍ പാലക്കാട്, വയനാട് ജില്ലകളിലായാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നാം ഘട്ടം ഡിസംബര്‍ 14 ന് മലപ്പുറം കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായും നടക്കും.
ഡിസംബര്‍ 16 ബുധനാഴ്ച്ചയാണ് വോട്ടെണ്ണല്‍.
ഡിംബര്‍ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ പറഞ്ഞു. വോട്ടെടുപ്പിന് തടസമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
1199 തദ്ദേശ സ്ഥാനപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, ആറ് കോര്പ്പറേഷന് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.