തനിക്കെതിരെയുണ്ടായ വധഭീഷണി കേരള പൊലീസ് അന്വേഷിക്കുന്നത് പെറ്റിക്കേസ് പരിഗണിക്കുന്നത് പോലെയാണെന്ന് അഴീക്കോട് എംഎല്‍എ കെഎം ഷാജി. അന്വേഷണം ഗൗരവത്തിലെടുക്കാത്തതുകൊണ്ട് കേസുമായി ഇനി സഹകരിക്കില്ല. പരാതിയേക്കാള്‍ ഭീഷണി സന്ദേശം എങ്ങനെ ചോര്‍ന്നു എന്ന് അന്വേഷിക്കാനാണ് പൊലീസിന് താല്പര്യമെന്നും എംഎല്‍എ പറഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന് എംഎല്‍എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഐഎം ആണോയെന്ന് ഇപ്പോള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടൊപ്പം ഗൂഡാലോചന സംഭാഷണം കെഎം ഷാജി പുറത്തുവിട്ടിരുന്നു.
രണ്ട് മൂന്ന് ദിവസമായി ഭീഷണി കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പൊതുപ്രവര്‍ത്തനരംഗത്ത് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു
25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ നല്കിയ ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടും. ഹിന്ദിയിലാണ് ഇവരുടെ സംഭാഷണമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.