കേരളത്തിൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. കേരളത്തിൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരളത്തിൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിലായിരിക്കും മഴ കനക്കുക.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.
ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചിരുന്നു. ഇത് ശക്തി പ്രാപിച്ചാണ്തീവ്ര ന്യൂനമർദ്ദമായി മാറിയത്. അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂന മർദ്ദമായി മാറും.
നാളെ രാത്രിയോടെ ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപ്പട്ടണത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒഡിഷ, തീരദേശ ആന്ധ്ര, ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.