സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്;6910 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പേർ മരണമടഞ്ഞു. 6910 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഉറവിടം അറിയാത്ത 640 പേർ. 111 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന് (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന് (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന് (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന് (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന് (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്തിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന് (71), പള്ളിപ്രം സ്വദേശി പി. രവീന്ദ്രന് (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന് (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 884 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 892, മലപ്പുറം 793, കൊല്ലം 833, എറണാകുളം 688, തൃശൂര്‍ 733, കോഴിക്കോട് 691, കണ്ണൂര്‍ 398, പാലക്കാട് 293, കോട്ടയം 424, ആലപ്പുഴ 406, കാസര്‍ഗോഡ് 393, പത്തനംതിട്ട 218, വയനാട് 124, ഇടുക്കി 24 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂര്‍ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂര്‍ 251, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 32,63,691 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കുറ്റൂര്‍ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (7), കിടങ്ങൂര്‍ (1, 14), തൃശൂര്‍ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ (9, 10), എളകമണ്‍ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്പോട്ടുകളാണുള്ളത്.