സി.പി.എം.ഗുണ്ടകളെ അറസ്റ്റു ചെയ്തു ജയിലിൽ അടയ്ക്കണം - ടോമി കല്ലാനി
ചെറുതോണി- തൊടുപുഴയിലേയും കട്ടപ്പനയിലേയും കോൺഗ്രസ് ഓഫീസുകൾ തകർത്ത, കൊടിമരങ്ങൾ നശിപ്പിച്ച സി. പി .എം ഗുണ്ടകളെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കണമെന്നു കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനി ആവശ്യപ്പെട്ടു. കട്ടപ്പനയിലെ ഓഫീസ് ആക്രമിച്ച് ഗുണ്ടാവിളയാട്ടത്തിനു തുടക്കം കുറിച്ച സി.പി.എം,സംസ്ഥാന വ്യാപകമായി 200 കോൺഗ്രസ് l ഓഫീസുകൾ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണ് ഓരോ ഓഫീസും.കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി. നടത്തിയ എസ്.പി.ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടോമി കല്ലാനി.ഗുണ്ടാപ്പിരിവും ബക്കറ്റ് പിരിവും നടത്തുന്ന സി.പി.എമ്മിനു അതിന്റെ മൂല്യം അറിയില്ല.
ഡീൻ കുര്യാക്കോസ് എം.പി.മുഖ്യ പ്രഭാഷണം നടത്തി. കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ കർശനമായ നടപടി സ്വീകരിക്കണമെന്നു എം.പി. ആവശ്യപ്പെട്ടു. ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ്, എ.ഐ.സി.സി.അംഗം ഇ.എം.ആഗസ്തി, യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്.അശോകൻ, എ.കെ.മണി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്,കട്ടപ്പന മുൻ സിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ഭാരവാഹികളായ എ പി.ഉസ്മാൻ ,തോമസ് രാജൻ, വിജയകുമാർ മറ്റക്കര, സിറിയക് തോമസ്,എം.ഡി.അർജുനൻ ,പി.ഡി.ശോശാമ്മ ,ജി. മുനിയാണ്ടി, ഷാജി പൈനാടത്തു്, പി.ആർ.അയ്യപ്പൻ, അബ്ദുൾ റഷീദ്, സി.എസ്.യശോധരൻ, തോമസ് മാത്യു കക്കുഴി, ടി.എസ്.സിദ്ദിഖ്, ടി.ജെ.പീറ്റർ, ജയ്സൺ കെ.ആന്റണി, ജിയോ മാത്യു, ജോസ് ഊരക്കാട്ടിൽ, മനോജ് മുരളി, ജാഫർഖാൻ മുഹമ്മദ്, എം.എം.വർഗീസ്, ജോർജ് തോമസ്, പി.ഡി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.