കേരളാ കോണ്‍ഗ്രസ് (എം) റിലേ സത്യാഗ്രഹം തുടങ്ങി 1964-ലെ ഭൂപതിവ്ചട്ടത്തില് മാറ്റം വരുത്തിയേ മതിയാവൂ: പി.ജെ.ജോസഫ്
ചെറുതോണി: ജനങ്ങളെ ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന 1964ലെ ഭൂപതിവ് ചട്ടത്തില്‍ അടിയന്തിരമായി മാറ്റം വരുത്തിയെ മതിയാവൂ എന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ ആരംഭിച്ച റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റകാലത്തെ അവസ്ഥയല്ല ഇന്ന് ഇടുക്കിയിലുള്ളതെന്നും ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ-വ്യാപാരകേന്ദ്രങ്ങള്‍, ആരധനാലയങ്ങള് തുടങ്ങിയവയെല്ലാം 1964-ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഒഴിപ്പിക്കേണ്ടിവരുന്നത് അസാധ്യമായ കാര്യമാണ്. പി.ജെ.ജോസഫ് തുടര്‍ന്നു പറഞ്ഞു. 1964ലെ ഭൂമി പതിവ് നിയമം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകമാനം ബാധകമാണ്. ഇതിനു പരിഹാരമായി ജനരക്ഷയ്ക്കായി ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരണം. ഇന്നത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 2019 ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സര്‍വ്വകക്ഷി സമ്മേള നത്തിലെ തീരുമാനം 1964-ലെ ഭൂമിപതിവ് ചട്ടത്തില്‍ ഭേദഗതികൊണ്ടുവരാനാണ്. എട്ടുമാസമായിട്ടും തീരുമാനം നടപ്പാക്കത്തത് ജനദ്രോഹപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭേദഗതി വരുത്തി ജനരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരളാ കോണ്‍ഗ്രസ് (എം) സമരം തുടരുമെന്ന് വര്‍ക്കിംഗ് ചെയര്മാന് പ്രഖ്യാപിച്ചു. നാടിന്റെ പൊതുവായ വിഷയത്തില്‍ എല്ലാ കക്ഷികളും ജനങ്ങളും ഒന്നിച്ചണി നിരക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിയമസഭാസമ്മേളന ത്തില്‍ പങ്കെടുത്ത് ഇടുക്കിയുടെ ഭൂപ്രശ്ന ഉന്നയിക്കാതെ ഇടുക്കി എം.എല്‍.എ. മാറിനിന്നത് ശരിയായില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം.ജെ.ജേക്കബ് സത്യാഗ്രഹസമരത്തിന് നേതൃത്വം നല്കി അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.പി.മാരായ ജോയി അബ്രാഹം, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫന്‍, നേതാക്കളായ ജോര്‍ജ് കുന്നപ്പുഴ, അഡ്വ. തോമസ് പെരുമന, ബേബി പതിപ്പള്ളി, നോബിള്‍ ജോസഫ്, എം.മോനിച്ചന്, ജോയി കൊച്ചുകരോട്ട്, വര്‍ഗീസ് വെട്ടിയാങ്കല്‍, വി.എ.ഉലഹന്നാന്, ഫിലിപ്പ് മലയാറ്റ്, സിനു വാലുമ്മേല്‍, റ്റി.ജെ.ജേക്കബ്, എം.ജെ. കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ. എബി തോമസ്, തോമസ് തെക്കേല്‍, സാബു പരവരാകത്ത്, ഷൈനി സജി, ചെറിയാന് പി. ജോസഫ്, വര്‍ഗീസ് സക്കറിയ, തങ്കച്ചന് വാലുമ്മേല്‍, ജോസ് പുല്ലന്, കെ.കെ.വിജയന്, ടോമി തൈലംമനാല്‍, ജോയി കുടക്കച്ചിറ, ബൈജു വറുവങ്കല്, ഉദീഷ് ഫ്രാന്‍സിസ്, ടോമി കൊച്ചുകുടി, സി.വി. തോമസ്, വിന്‍സന്റ് വള്ളാടി, ജോസഫ് മേപ്പുറം, എബിന് വാട്ടപ്പള്ളി തുടങ്ങിയവര്‍ സത്യാഗ്രഹസമരപരിപാടി കള്‍ക്ക് നേതൃത്വം നല്കി.