സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ്; 1715 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1715 പേർക്ക് രോഗമുക്തി. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. സമ്പർക്കത്തിലൂടെ 1216 പേർക്ക് രോഗബാധ. 92 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 485, കാസര്‍ഗോഡ് 73, കോഴിക്കോട് 173, മലപ്പുറം 114, പാലക്കാട് 39, എറണാകുളം 101, ആലപ്പുഴ 169, വയനാട് 10, പത്തനംതിട്ട 38, കോട്ടയം 15, കൊല്ലം 41, തൃശൂര്‍ 64, ഇടുക്കി 41, കണ്ണൂര്‍ 57 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കാസർഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാർ (41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ (63), കൊല്ലം കിളിക്കൊല്ലൂർ ചെല്ലപ്പൻ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമൻ (84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. 60 പേർ വിദേശത്തു നിന്നും 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 30 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്.
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1715 പേരുടെപരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 777 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 165 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 110 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നും 100 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 91 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 78 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 72 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 62 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നും 60 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 55 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 47 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 46 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 33 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 19 പേരുടെയുംപരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. നിലവിൽ12109പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.