കൊവിഡിന് പിന്നാലെ പ്രളയഭീതിയില്‍ കേരളം ; മൂന്നാറില്‍ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു, തിരച്ചില്‍ തുടരന്നു
കൊച്ചി: കൊവിഡ് പ്രതിരോധത്തിന് വെല്ലുവിളി ഉയത്തില്‍ കേരളത്തില്‍ വീണ്ടും പ്രളയ ഭീതി. രണ്ടു ദിവസം കൊണ്ട് വീണ്ടും മലയാളിയെ പ്രളയഭീതിയില്‍ ആഴ്ത്തിയിരിക്കുയാണ് ന്യൂനമര്‍ദം. സാധാരണ ലഭിക്കുന്ന മടയിലും താഴ്ന്നിരുന്ന കള്ളകര്‍ക്കിടകം വലിയ ഭീതി ഉയത്തിയിരിക്കുകയാണ്. കൊവിഡ് ക്ളസ്റ്ററുകള്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പല മേഖലകളിലും മഴതകര്‍ത്തു പെയ്യുകയാണ്.
മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമാണ് പല നദികളിലും ജലനിരപ്പ് ഉയരുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിലേക്ക് കേരളത്തിനു മുകളിലൂടെ കടന്നുപോകുന്ന കനത്ത കാര്‍മേഘം പെയ്തിറങ്ങുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിപ്പോള്‍. 2018, 2019 വര്‍ഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും പ്രളയമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 10 സെന്റീമീറ്ററിനു മുകളിലുള്ളതെല്ലാം കൈവിട്ട മഴയാണെന്നു പറയാം. ഇത്തരം അതിതീവ്ര മഴയില്‍ കുതിര്‍ന്നു നില്ക്കുന്ന മലമണ്ണ് ഇടിഞ്ഞാണ് ഉരുള്‍പൊട്ടലും നദികളില്‍ പ്രളയവും രൂപമെടുക്കുന്നത്. അതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ദൃശ്യമാവുന്നത്.
ഇടുക്കി ജില്ലയിലാണ് ഇത്തവണ ആദ്യം ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരികകുന്നത്. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര് താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു.
രാജമല ദുരന്തത്തില്‍ മരണം 11 ആയി. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. മൂന്നര കിലോ മീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍. ആ ഭാഗം പൊട്ടി പുഴ പോലെയായി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരന്നു.
നിലയ്ക്കാതെ തുടരുന്ന കനത്ത മഴയില്‍ കല്പറ്റ മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി. 2 വീടുകള്‍ തകര്‍ന്നു. ആളപായമില്ല. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കു സമീപമാണു രാവിലെ 9 മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
പേമാരിയില്‍ വിറച്ച് ഹൈറേഞ്ച്
ഇന്ന് രാവിലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്. പീരുമേട്ടില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച ഓട്ടമാറ്റിക് മഴമാപിനിയില്‍ ഏകദേശം 30 സെന്റീമീറ്റര്‍ (300 മില്ലീമീറ്റര്‍) മഴ രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലുണ്ടാക്കിയത് ഈ കനത്ത മഴയെന്നു കാലാവസ്ഥാ കണക്കുകളില്‍നിന്നു വ്യക്തം. മൂന്നാറില്‍ 23 സെ.മീ.യാണ് ഒറ്റരാത്രി കൊണ്ടു പെയ്തിറങ്ങിയത്.
വയനാട്ടിലും മണ്ണിടിച്ചില്‍
ഇടുക്കി കഴിഞ്ഞാല്‍ ഏറ്റവുമധികം മഴ പെയ്തിറങ്ങിയത് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം പരിസരത്താണെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ . ഒറ്റരാത്രി കൊണ്ട് ഇവിടെ പെയ്തത് 27.6 സെ.മീ.യാണ് (276 മില്ലീമീറ്റര്‍).