സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ്; 801 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 815 പേർ രോഗമുക്തി നേടി. 40 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയവർ 55 ഉം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 85 പേരും ഉണ്ട്. തിരുവനന്തപുരം 205, എറണാകുളം 106, മലപ്പുറം 85, കാസര്‍ഗോഡ് 66, കോട്ടയം 35, കൊല്ലം 57, തൃശൂര്‍ 85, കോഴിക്കോട് 33, ഇടുക്കി 26, ആലപ്പുഴ 101, പാലക്കാട് 59, പത്തനംതിട്ട 36, വയനാട് 31, കണ്ണൂര്‍ 37 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം 253, എറണാകുളം 38, മലപ്പുറം 38, കാസര്‍ഗോഡ് 50, കോട്ടയം 55, കൊല്ലം 40, തൃശൂര്‍ 52, കോഴിക്കോട് 26, ഇടുക്കി 54, ആലപ്പുഴ 50, പാലക്കാട് 67, പത്തനംതിട്ട 59, വയനാട് 8, കണ്ണൂര്‍ 25 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്. 15 ഹെൽത്ത് വർക്കർമാർക്കും ആറ് കെഎസ്സിക്കാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.