സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉച്ചവരെയുള്ള ഫലമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 794 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 70, മലപ്പുറം 32, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, പത്തനംതിട്ട 59, പാലക്കാട് 4, കാസര്‍ഗോഡ് 28, വയനാട് 3, കണ്ണൂര്‍ 39, ആലപ്പുഴ 55, ഇടുക്കി 6, തൃശൂര്‍ 82, കോട്ടയം 29 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 220, മലപ്പുറം 12, കൊല്ലം 83, എറണാകുളം 69, കോഴിക്കോട് 57, പത്തനംതിട്ട 81, പാലക്കാട് 36, ആലപ്പുഴ 20, ഇടുക്കി 31, തൃശൂര്‍ 68, കോട്ടയം 49 എന്നിങ്ങനെയാണ് ഇന്ന് നെഗറ്റീവായവരുടെ കണക്ക്. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാലാണ് ഫലം പൂർണമായും ഉൾക്കൊള്ളിക്കാനാകാനത്. ഇന്ന് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്. 375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 29 പേരുടെ ഉറവിടം വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 40 പേർക്കും 37 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 21533 സാംപിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.