നടൻ അനിൽ മുരളി അന്തരിച്ചു
കൊച്ചി: നടൻ അനിൽ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ടെലിവിഷൻ സീരിയിൽ രംഗത്തു കൂടിയാണ് അഭിനയരംഗത്തെത്തിയത്. അനില്‍ 1993 ല്‍ വിനയന് സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. 1994ല്‍ ലെനിന് രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബാബ കല്യാണി, ചാന്തുപൊട്ട്, അയാളും ഞാനും തമ്മിൽ, മാണിക്യകല്ല്, പോക്കിരിരാജ, കർമയോദ്ധ, ആമേൻ, ലയണ്‍, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, റണ്‍ ബേബി റണ്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിലെത്തി. തമിഴിലും തെലുങ്കിലും അഭിനയിച്ച ചിത്രങ്ങളും ശ്രേദ്ധേയമായിരുന്നു.