സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 888 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. വിദേശത്ത് നിന്നെത്തിയ 122 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 96 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 55 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
തിരുവനന്തപുരം 227, മലപ്പുറം 112, ഇടുക്കി 7, കോഴിക്കോട് 67, കോട്ടയം 118, പാലക്കാട് 86, തൃശൂര്‍ 109, കണ്ണൂര്‍ 43, കാസര്‍കോട് 38, ആലപ്പുഴ 84, കൊല്ലം 95, പത്തനംതിട്ട 63, വയനാട് 53, എറണാകുളം 70 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ കണക്ക്.
നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ (72), കാസർഗോഡ് സ്വദേശി അബ്ദു റഹ്മാൻ (70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ (65), തിരുവനന്തപുരത്ത് സെൽവമണി (65) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം 170, മലപ്പുറം 34, ഇടുക്കി 27, കോഴിക്കോട് 13, കോട്ടയം 20, പാലക്കാട് 40, തൃശൂര്‍ 45, കണ്ണൂര്‍ 15, കാസര്‍കോട് 36, ആലപ്പുഴ 80, കൊല്ലം 70, പത്തനംതിട്ട 28, വയനാട് 18, എറണാകുളം 83 എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ കണക്ക്.