സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, കാസര്‍ഗോഡ് 38, പത്തനംതിട്ട 17, കൊല്ലം 22, എറണാകുളം 15, കോഴിക്കോട് 68, മലപ്പുറം 86, കോട്ടയം 59, ഇടുക്കി 70, കണ്ണൂര്‍ 38, ആലപ്പുഴ 30, പാലക്കാട് 41, തൃശൂര്‍ 40, വയനാട് 17 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൊവിഡ് 19727 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 10054 പേർ ഇതുവരെ രോഗമുക്തി നേടി. 483 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 35 കേസുകളാണ്. വിദേശത്തു നിന്നെത്തിയെ 75 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 91 പേരും രോഗബാധിതരായി. 43 ഹെൽത്ത് വർക്കർമാർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം 65, കാസര്‍ഗോഡ് 53, പത്തനംതിട്ട 49, കൊല്ലം 57, എറണാകുളം 69, കോഴിക്കോട് 41, മലപ്പുറം 88, കോട്ടയം 13, ഇടുക്കി 25, കണ്ണൂര്‍ 32, ആലപ്പുഴ 150, പാലക്കാട് 9, തൃശൂര്‍ 45, വയനാട് 49 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.