സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 785 പേർക്കാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയി. 57 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. തിരുവനന്തപുരം 226, കൊല്ലം 133, എറണാകുളം 92, മലപ്പുറം 61, കണ്ണൂര്‍ 43, പാലക്കാട് 34, ആലപ്പുഴ 120, കാസര്‍കോട് 101, പത്തനംതിട്ട 49, കോഴിക്കോട് 25, കോട്ടയം 51, തൃശൂര്‍ 56, വയനാട് 4, ഇടുക്കി 43 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.
തിരുവനന്തപുരം 9, കൊല്ലം 13, എറണാകുളം 18, മലപ്പുറം 52, കണ്ണൂര്‍ 43, പാലക്കാട് 15, ആലപ്പുഴ 19, കാസര്‍കോട് 43, പത്തനംതിട്ട 38, കോഴിക്കോട് 14, കോട്ടയം 12, തൃശൂര്‍ 33, വയനാട് 4, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി നേടിയവരുടെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1,59,777 പേരാണ് വിവിധ ജില്ലകളിലായ നിരീക്ഷണത്തിലുള്ളത്. 9031 പേർ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.