വൈറസ് ബാധിതർ 11.55 ലക്ഷം; 587 മരണം കൂടി
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി ഉയർന്നു. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കുപ്രകാരം അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 37,148 പേർക്ക്. 587 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 28,084 ആയി. രോഗമുക്തരായവർ 7,24,577 ആയിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ളവർ 4,02,529. റിക്കവറി നിരക്ക് 62.72 ശതമാനം.
പുതിയ രോഗികളുടെ എണ്ണത്തിലെ പ്രതിദിന വർധന 30,000 കടക്കുന്നത് തുടർച്ചയായി ആറാം ദിവസമാണ്. മഹാരാഷ്ട്രയിൽ 176 പേർ അവസാന 24 മണിക്കൂറിൽ മരിച്ചു. കർണാടകയിൽ 72, തമിഴ്നാട്ടിൽ 70, ആന്ധ്രപ്രദേശിൽ 54, ഉത്തർപ്രദേശിൽ 46, പശ്ചിമ ബംഗാളിലും ഡൽഹിയിലും 35 വീതം, ഗുജറാത്തിൽ 20, മധ്യപ്രദേശിൽ 17, ജമ്മു കശ്മീരിൽ 10 എന്നിങ്ങനെയാണ് ഒരു ദിവസത്തെ മരണസംഖ്യ.
മഹാരാഷ്ട്രയിലെ മൊത്തം കൊവിഡ് മരണം 12,030 ആയിട്ടുണ്ട്. ഡൽഹിയിൽ 3663. തമിഴ്നാട്ടിൽ 2551 പേരും ഗുജറാത്തിൽ 2162 പേരും കർണാടകയിൽ 1403 പേരും ഉത്തർപ്രദേശിൽ 1192 പേരും മരിച്ചു. മധ്യപ്രദേശിൽ 738, ആന്ധ്രപ്രദേശിൽ 696, രാജസ്ഥാനിൽ 568, തെലങ്കാനയിൽ 422 എന്നിങ്ങനെയാണ് ഇതുവരെയുള്ള കൊവിഡ് മരണങ്ങൾ.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ മൊത്തം കേസുകൾ 3,18,695 ആയിട്ടുണ്ട്. തമിഴ്നാട്ടിൽ 1,75,678. ഡൽഹിയിൽ 1,23,747 രോഗബാധിതരാണുള്ളത്. നാലാം സ്ഥാനത്തുള്ള കർണാടകയിലെ മൊത്തം വൈറസ്ബാധിതർ 67,420. ആന്ധ്രപ്രദേശിൽ 53,724, യുപിയിൽ 51,160, ഗുജറാത്തിൽ 49,353, തെലങ്കാനയിൽ 46,274 എന്നിങ്ങനെ മൊത്തം രോഗബാധിതരുടെ എണ്ണം. പശ്ചിമ ബംഗാളിൽ 44,769 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. രാജസ്ഥാനിൽ 30,000 കടന്നു. ബിഹാർ 27,500 പിന്നിട്ടപ്പോൾ ഹരിയാനയിൽ 27,000ന് അടുത്തെത്തി. അസമിലും 25,000 മറികടന്നു.