സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ്; 364 പേർക്ക് സമ്പർക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11659 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 364 പേർക്ക് സമ്പർക്കം വഴിയും 116 വിദേശത്തു നിന്നും 90 മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്. 204 പേർ രോഗമുക്തി നേടി. രണ്ട് മരണവും സ്ഥിരീകരിച്ചു. 19 ആരോഗ്യപ്രവർത്തകർ, 1 ഡിഎസ്സി ജവാൻ, 1 ഫയർഫോഴ്സ് ജീവനക്കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം 173, കൊല്ലം 53, പത്തനംതിട്ട 28, ആലപ്പുഴ 42, പാലക്കാട് 49, എറണാകുളം 44, കണ്ണൂർ 39, കാസർഗോഡ് 29, ഇടുക്കി 28, വയനാട് 26, കോഴിക്കോട് 26, തൃശൂർ 21, മലപ്പുറം 19, കോട്ടയം 16 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
തിരുവനന്തപുരം 7, കൊല്ലം 53, പത്തനംതിട്ട 18, ആലപ്പുഴ 36, പാലക്കാട് 25, എറണാകുളം 9, കണ്ണൂർ 38, കാസർഗോഡ് 9, ഇടുക്കി 6, വയനാട് 4, കോഴിക്കോട് 9, തൃശൂർ 11, മലപ്പുറം 26, കോട്ടയം 6 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. 24 മണിക്കൂറിനകം 18967 സാംപിളുകൾ പരിശോധിച്ചു. 173932 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 6841 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 1053 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6416 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.