സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ്; 481 പേർക്ക് സമ്പർക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 157 പേർ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 62 പേരും 481 പേർക്ക് സമ്പർക്കം വഴിയുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 34 പേരുടെ ഉറവിടം വ്യക്തമല്ല.
12 ആരോഗ്യപ്രവർത്തകർ, 5 ബിഎസ്എഫ് ജവാൻമാർ, 3 ഐടിബിപി ജീവനക്കാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 228 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂർ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർഗോഡ് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7, ഇടുക്കി 6, എറണാകുളം 7, തൃശൂർ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 1, കണ്ണൂർ 8, കാസർഗോഡ് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാമ്പിളുകൾ പരിശോധിച്ചു. 1,83,900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 5372 പേരാണ് ചികിത്സയിലുള്ളത്. ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.