സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ്; 432 പേർക്ക് സമ്പർക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 96 പേർ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും 432 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഒരു മരണവും ഉണ്ടായി. 9 ആരോഗ്യപ്രവർത്തകർ 9 ഡിഎസ്സി ജവാൻമാർ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 196 പേർ രോഗമുക്തി നേടി. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്.
തിരുവനന്തപുരം 157, കാസർഗോഡ് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂർ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂർ 5, വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂർ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കാസർഗോഡ് 17, കണ്ണൂർ 10 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്. പുതിയതായി 16 പ്രദേശങ്ങളെ കൂടി ഹോട്ട്സോപ്ട്ടാക്കി. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 234 ആയി. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേർ നിലവിൽ ചികിത്സയിലുണ്ട്.