സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്; 133 പേർക്ക് സമ്പർക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 പേർ രോഗമുക്തി നേടി. 117 പേർ വിദേശത്തു നിന്നും 133 പേർക്ക് സമ്പർക്കത്തിലൂടെയും 74 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർഗോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8 എന്നിങ്ങനെയാണ് പോസിറ്റീവായത്.
തിരുവനന്തപുരം 9, മലപ്പുറം 6, പാലക്കാട് 17, തൃശൂർ 29, ആലപ്പുഴ 7, ഇടുക്കി 8, എറണാകുളം 15, കാസർഗോഡ് 13, കൊല്ലം 10, കോഴിക്കോട് 1, കോട്ടയം 8, വയനാട് 3, പത്തനംതിട്ട 7, കണ്ണൂർ 16 എന്നിങ്ങനെയാണ് നെഗറ്റീവായത്. തുടർച്ചയായി രണ്ടാം ദിനമാണ് മുന്നൂറിന് മേൽ രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധയുടെ തോത് വർധിക്കുകയാണ്.
അതോടൊപ്പം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. 24 മണിക്കൂറിനിടെ 12592 സാമ്പിളുകൾ പരിശോധിച്ചു. 6534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളത് 2795 പേരാണ്. 185960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേർ ആശുപത്രിയിലാണ്.