ജര്‍മനി വിസ പുതുക്കല്‍ നടപടി തുടങ്ങി; കൊച്ചിയിലും സൗകര്യം
# ജോസ് കുമ്പിളുവേലില്‍
കൊച്ചി, ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളി വെിസ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ഓഗസ്റ്റ് 13 വരെ ഇതിനു സൗകര്യമുണ്ടായിരിക്കും. ഈ തീയതി കഴിഞ്ഞാല്‍ പുതിയതായി വിസ എടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മാത്രമേ അപേക്ഷകള്‍ പരിഗണിക്കൂ.
ബര്‍ലിന്‍ : ലോക്ക്ഡൗണ്‍ കാലത്ത് വിസ കാലാവധി തീര്‍ന്നു പോയവര്‍ വിഷമിക്കണ്ട. അപേക്ഷ നല്കിയാല് സൗജന്യമായി നീട്ടിക്കിട്ടും. ഫാമിലി റീയൂണിഫിക്കേഷന്, സ്റ്റഡി, സ്കില്‍ഡ് ജോലികള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ജര്‍മന്‍ എംബസിയോ ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുലേറ്റുകളോ അനുവദിച്ച വിസയാണ് പുതുക്കി തരുന്നത്. കൊച്ചി, ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളി വെിസ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ഓഗസ്റ്റ് 13 വരെ ഇതിനു സൗകര്യമുണ്ടായിരിക്കും. ഈ തീയതി കഴിഞ്ഞാല്‍ പുതിയതായി വിസ എടുക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി മാത്രമേ അപേക്ഷകള്‍ പരിഗണിക്കൂ.
ജര്‍മന്‍ വിസയുണ്ടായിട്ടും ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. അപേക്ഷകര്‍ നിലവില്‍ ഇന്ത്യയിലായിരിക്കണം എന്നതു നിര്‍ബന്ധമാണ്. 2020 മാര്‍ച്ച് 16 വരെയെങ്കിലും കാലാവധി ഉണ്ടായിരുന്ന വിസകള്‍ മാത്രമേ റിഇഷ്യൂ ചെയ്യൂ. യാത്രയുടെ ഉദ്ദേശ്യം മേല്‍വിലാസം എന്നിവയില്‍ മാറ്റം പാടില്ല.
അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും കാലാവധി കഴിഞ്ഞ വിസയും ഹാജരാക്കണം. ഫാമിലി റീയൂണിഫിക്കേഷനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജീവിത പങ്കാളിയുടെ റെസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പ്, യൂറോപ്യന്‍ യൂണിയന് പൗരത്വമില്ലാത്ത ജീവിത പങ്കാളിയാണെങ്കില്‍ മൂന്നു മാസത്തെ സാലറി സ്ലിപ് എന്നിവ ഹാജരാക്കണം. എംപ്ലോയ്മെന്റ് വിസയാണെങ്കില്‍ തൊഴിലുടമയുടെ പുതിയ കത്തും ഹാജരാക്കണം. വിദ്യാര്‍ഥികള്‍ അതിനുള്ള തെളിവും യൂണിവേഴ്സിറ്റിയില്‍ നിന്നു പുതിയതായി വാങ്ങി നല്‍കേണ്ടിവരും.