സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 167 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. 92 പേർ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 65 പേരും സമ്പർക്കത്തിലൂടെ 35 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കൽ കോളെജിൽ മുഹമ്മദ് (82), എറണാകുളം മെഡിക്കൽ കോളെജിൽ യൂസഫ് സെയ്ഫുദ്ദീൻ (66) എന്നിവരാണ് മരിച്ചത്.
മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർഗോഡ് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് പോസിറ്റീവായ കണക്കുകൾ.
മലപ്പുറം 13, കൊല്ലം 10, ആലപ്പുഴ 7, തൃശൂർ 16, കണ്ണൂർ 10, എറണാകുളം 16, തിരുവനന്തപുരം 7, പാലക്കാട് 33, കോട്ടയം 11, കോഴിക്കോട് 5, കാസർഗോഡ് 12, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് നെഗറ്റീവായ കണക്കുകൾ.
സംസ്ഥാനത്ത് ഇതുവരെ 5622 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2252 പേരാണ് ചികിത്സയിലുള്ളത്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രിയിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.