ജീവിതയാത്രയില്‍ കാലിടറുന്നവര്‍ക്ക് പ്രത്യാശയുടെ മന്ത്രവുമായി ഉണര്‍വ്
തൊടുപുഴ: ജീവിതയാത്രയില്‍ കാലിടറുന്നവര്‍ക്ക് സാന്ത്വന സ്പര്‍ശമേകി പ്രത്യാശയോടെ പുതുജീവിതത്തിന്റെ ഇഴകള്‍ നെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന ഉണര്‍വ് ഫൗണ്ടേഷന് മാതൃകയാകുന്നു. പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളില്‍പ്പെട്ട് ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്നവര്‍, ഉത്കണ്ഠ, ദേഷ്യം, ഉള്‍വലിയല്‍, ദുഃഖം, ഭയം, അക്രമവാസന, ലഹരിയോടുള്ള ആസക്തി, സ്വാര്‍ത്ഥത, ഉറക്കമില്ലായ്മ, വിഷാദം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവയില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി കഴിഞ്ഞ ജൂലൈയിലാണ് തൊടുപുഴയില്‍ ഉണര്‍വ് ഫൗണ്ടേഷന് പ്രവര്‍ത്തനമാരംഭിച്ചത്. തൊടുപുഴ ഇടുക്കി റോഡില്‍ പിറ്റേഴ്സ് -9 ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
സൗജന്യ സേവനം
എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം അഞ്ചുവരെ വോളന്റിയര്‍മാരുടെ സൗജന്യ സേവനം ഇവിടെ നിന്നു ലഭിക്കും. ഫോണില്‍വിളിച്ചും നേരിട്ടെത്തിയും ജീവിത പ്രശ്നങ്ങള്‍ ഇവരുമായി പങ്കുവയ്ക്കാം. കോവിഡ് മുന്‍നിര്‍ത്തി നേരിട്ടെത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ വിളിക്കുന്നവരോടോ ഇവിടെയെത്തുന്നവരോടോ അവരുടെ പേരോ, മറ്റ് വിവരങ്ങളോ ചോദിക്കാറില്ല. ഉണര്‍വില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ രഹസ്യസ്വഭാവം കൃത്യമായി കാത്തുസൂക്ഷിക്കുമെന്നുള്ളതും ഇവിടുത്തെ പ്രത്യേകതയാണ്. ജീവിത തിരക്കില്‍ മറ്റുള്ളവരെ കേള്‍ക്കാനോ ശ്രദ്ധിക്കാനോ ആരും മെനക്കെടാറില്ല. ഈ സാഹചര്യത്തിലാണ് ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ എന്തായാലും അതു തുറന്ന മനസോടെ കേള്‍ക്കാനുള്ള വേദി ഉണര്‍വ് ഫൗണ്ടേഷനിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.
ആശയം മുളപൊട്ടുന്നു
ജില്ലയില്‍ കര്‍ഷകആത്മഹത്യ ഉള്‍പ്പെടെ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് ഇത്തരം സാഹചര്യങ്ങളില്പ്പെടുന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ഒരു സെന്റര്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആശയം ഇടുക്കി, ശബരിഗിരി,ഭൂട്ടാനിലെ ചുക്കാ തുടങ്ങിയ ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുള്ള സിവില്‍ എന്‍ജിനിയര്‍കൂടിയായ തൊടുപുഴ അറയ്ക്കല്‍ ജോസ് സി. പീറ്ററിന്റെ മനസില്‍ ഉദിച്ചത്. ഇതിനിടെ ഇത്തരം രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോളസംഘടനയായ ബി ഫ്രണ്ടേഴ്സിന്റെ കീഴില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്നേഹ, എറണാകുളത്തുള്ള മൈത്രി, കോഴിക്കോടുള്ള തണല്‍, വടക്കന്പറവൂരിലുള്ള പ്രതീക്ഷ, തിരുവനന്തപുരത്തുള്ള സഞ്ജീവനി എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഉണര്വിന് പുതിയദിശാബോധം നല്കി. അഡ്വ. രാജേഷ് പിള്ളയാണ് ബി ഫ്രണ്ടേഴ്സ് ഇന്ത്യയുടെ പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഉണര്‍വിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി മാറി.ബി ഫ്രണ്ടേഴ്സിന്റെ തണലിലാണ് ഉണര്‍വും പ്രവര്‍ത്തിക്കുന്നത്.
സാന്ത്വനവുമായി വീടുകളിലേക്കും
വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മൈത്രിയുടെ നേതൃത്വത്തിലാണ് തൊടുപുഴ സെന്ററിലെ വോളന്റിയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയത്. ആത്മഹത്യചെയ്യുന്നവരുടെയും അപകടത്തില്‍ മരണമടയുന്നവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിലും ഉണര്‍വ് ശ്രദ്ധചെലുത്തിവരുന്നു.
അത്യാഹിതങ്ങള്‍ മൂലം ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാനും ഉണര്‍വ് ഭാവിയില്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ജോസ സി.പീറ്ററാണ് ഉണര്‍വിന്റെ മാനേജിംഗ് ട്രസ്റ്റിയും പ്രസിഡന്റും. ചാഴികാട്ട് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.ജോസഫ് സ്റ്റീഫന്‍ വൈസ് പ്രസിഡന്റും കോട്ടയം ബിസിഎം കോളജ് റിട്ട. പ്രഫ. ഡെയ്സി ജോസ് പച്ചിക്കര സെക്രട്ടറിയും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ.ജേക്കബ് ഏബ്രഹാം,കരുണ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലിനു തോമസ്,അസീസി സ്കിന്‍ ക്ലിനിക്കിലെ ഡോ.ഏബ്രഹാം സി. പീറ്റര്‍,തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവനും പ്രഫസറുമായ ഡോ. റോയി എം. കള്ളിവയലില്‍, സഹകരണ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. കെ. സുദര്ശന്, കൂത്താട്ടുകുളം സാന്തുല ആശുപത്രി ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഫാ. എഡ്വേര്‍ഡ് ജോര്‍ജ്,ഉപാസന സെക്രട്ടറിയും ട്രെയിനറായ ഡോ. ജോണ്‍ മുഴുത്തേറ്റ്, മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന് സെക്രട്ടറി ജോഷി മാത്യു, സന്തോഷ് ട്രോഫി മുന്‍ ഫുട്ബോള്‍ താരം പി.എ.സലിംകുട്ടി, സോഫ്റ്റവെയര്‍ എന്‍ജിനിയര്‍ ഓമന ജോസ്,ബിസിനസുകാരനായ സാജ് ജേക്കബ്,തൊടുപുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട.ജനറല്‍ മാനേജര്‍ ജേക്കബ് മാത്യു എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. ഒരുവര്‍ഷത്തിനിടെ നൂറുകണക്കിനാളുകളെ കോവിഡ് കാലയളവിലും പുതുജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ആത്മഹര്‍ഷത്തിലാണ് ഉണര്‍വ് ഫൗണ്ടേഷന്.
Cþsa-bnÂ-unarve.tdpa@gmail.com.web:www.unarve.org,ഫോണ്‍:04862225544.