സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നെത്തിയ 78 പേർക്കും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 5 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 26, കണ്ണൂർ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം, കാസർഗോഡ്, തിരുവനന്തപുരം നാല് വീതം. നെഗറ്റീവായവരുടെ കണക്ക്: തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർഗോഡ് 2.
മൂന്ന് ആരോഗ്യപ്രവർത്തകരും ഒമ്പതു സിഐഎസ്എഫ് ജവാൻമാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 24 ന് മഞ്ചേരി മെഡിക്കൽ കോളെജിൽ മരിച്ച തമിഴ്നാട് സ്വദേശി അരസാഗറിന്റെ സ്രവപരിശോധനാഫലം പോസിറ്റീവായി.
24 മണിക്കൂറിൽ 5244 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 286 പേരെ തിങ്കളാഴ്ച ആശുപത്രിയിലേക്കു മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യ ലാബുകൾ കൂടി 1,71,846 വ്യക്തികളുടെ സാമ്പിൾ പരിശോധിച്ചതിൽ 2774 എണ്ണത്തിൽ ഫലം ഇനിയും വരാനുണ്ട്. സെന്റിനൽസ് സർവേ വഴി മുൻഗണനാവിഭഗത്തിൽപ്പെട്ട 46689 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 45065 എണ്ണം നെഗറ്റീവായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.