യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യ അടക്കം 54 രാജ്യക്കാര്‍ക്ക് യാത്രാനുമതി
ബ്രസല്‍സ്: ജൂലൈ ആദ്യം അന്താരാഷ്ട്ര യാത്രാ വിലക്ക് പിന്‍വലിച്ചു തുടങ്ങുന്നതോടെ യൂറോപ്യന്‍ യൂണിയനിലേക്ക് 54 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങി വൈറസ് ബാധ വ്യാപകമായി തുടരുന്ന രാജ്യങ്ങളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനം സമ്പൂര്‍ണമായി നിരോധിക്കേണ്ടത് എന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് അധികൃതര്‍ക്ക് ഇപ്പോഴും അന്തിമ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല.
ബ്രസീല്‍, ഖത്തര്‍, യുഎസ്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രവേശനം അനുവദിക്കില്ലെന്നാണ് സൂചന.
പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങള്‍ ഇവ:
അല്‍ബേനിയ, അള്‍ജീരിയ, അന്‍ഡോറ, അംഗോള, ഓസ്ട്രേലിയ, ബഹാമാസ്, ഭൂട്ടാന്, ബോസ്നിയ, ഹെര്‍സോഗോവിന, ക്യാനഡ, ചൈന, കോസ്റ്റ റിക്ക, ക്യൂബ, തെക്കന്‍ കൊറിയ, വടക്കന്‍ കൊറിയ, ഡൊമിനിക്ക, ഈജിപ്റ്റ്, എത്യോപ്യ, ജോര്‍ജിയ, ഗയാന, ഇന്ത്യ, ഇന്തോനേഷ്യ, ജമൈക്ക, ജപ്പാന്, കസാക്കിസ്ഥാന്‍, കൊസോവോ, ലെബനന്, മൗറീഷ്യസ്, മൊണാക്കോ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, മോസാംബിക്, മ്യാന്മര്, ന്യൂസിലന്‍ഡ്, നിക്കരാഗ്വ, പലാവു, പരാഗ്വെ, റ്വാന്‍ഡ, സെന്റ് ലൂസിയ, സെര്‍ബിയ, താജിക്കിസ്ഥാന്‍, തായ്ലന്ഡ്, ടുണീഷ്യ, തുര്‍ക്കി, തുര്‍ക്ക്മെനിസ്ഥാന്‍, ഉഗാണ്ട, ഉക്രെയ്ന്, ഉറുഗ്വെ, ഉസ്ബെക്കിസ്ഥാന്, വത്തിക്കാന്‍ സിറ്റി, വെനിസ്വേല, വിയറ്റ്നാം, സാംബിയ