സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 79 പേർ വിദേശത്ത് നിന്ന് വന്നവരാണ് 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്. സമ്പർക്കത്തിലൂടെ ഒമ്പത് പേർക്കു രോഗം പിടിപെട്ടു.
ഇവരിൽ ഒരാൾ ഹെൽത്ത് വർക്കറാണ്. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തംനംതിട്ട-27 പാലക്കാട്- 27, ആലപ്പുഴ-19, തൃശൂർ-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂർ-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2. നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശൂർ-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂർ-1. സംസ്ഥാനത്ത് നിലവിൽ 1,620 പേർ ചികിത്സയിലുണ്ട്.