പെരിയോനാണീ പേരയില
# റീന വർഗീസ് കണ്ണിമല
സ്പെയിനിലെ റെവിസ്റ്റ ഇൻസ്റ്റിറ്റ്യൂട്ടോ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വയറിളക്കം ഉണ്ടാകുന്നതിൻ്റെ കാരണക്കാരായ സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ വളർച്ചയെ തടയാൻ പേരയിലയിൽ അടങ്ങിയിരിക്കുന്ന സത്തുകൾക്ക് കഴിവുണ്ട്. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട പാനീയം.
നമ്മുടെ സ്വന്തം പേരയ്ക്ക മാത്രമല്ല അതിന്റെ ഇലകളും ആരോഗ്യകാര്യത്തിൽ ഗുണമുള്ള ഫലങ്ങൾ നൽകുന്നു. പേര മരത്തിന്റെ ഇലകൾക്ക് ശരീരഭാരം കുറയ്ക്കുന്നതിൽ തുടങ്ങി ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനു വരെയുള്ള ഗുണങ്ങളുണ്ട്. മെക്സിക്കോയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലുമൊക്കെ പേരയിലകൾ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമായി ഉപയോഗിച്ചുവരുന്നു.
പേരയില ചേർത്ത് തയ്യാറാക്കുന്ന ഔഷധ ചായ നിത്യ ജീവിതത്തിൽ ശീലമാക്കുന്നത് ആരോഗ്യകാര്യത്തിൽ മികച്ച ഫലങ്ങൾ നേടിയെടുക്കാനാകും. പേരയിലകൾ കഴുകി വൃത്തിയാക്കി ഒരു കപ്പ് ചൂടുവെള്ളത്തിൽ മുക്കിവച്ചിട്ട് അതു കുടിക്കുകയേ വേണ്ടൂ. സ്പെയിനിലെ റെവിസ്റ്റ ഇൻസ്റ്റിറ്റ്യൂട്ടോ ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വയറിളക്കം ഉണ്ടാകുന്നതിൻ്റെ കാരണക്കാരായ സ്റ്റാഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയുടെ വളർച്ചയെ തടയാൻ പേരയിലയിൽ അടങ്ങിയിരിക്കുന്ന സത്തുകൾക്ക് കഴിവുണ്ട്. ഗ്യാസ്ട്രബിൾ സംബന്ധമായ പ്രശ്നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട പാനീയം. ഒരു കപ്പ് വെള്ളത്തിൽ പേരയിലയും അതിന്റെ വേരും ചേർത്ത് തിളപ്പിച്ചെടുത്ത് ശേഷം ഇളം ചൂടോടെ ഒഴിഞ്ഞ വയറ്റിൽ കുടിക്കുകയാണെങ്കിൽ വയറ്റിലെ പ്രശ്നങ്ങളോടെല്ലാം ഗുഡ്ബൈ പറയാം.
ശരീരത്തിലുടനീളം അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പ് തന്മാത്രകളെ എത്തിക്കുന്ന ലിപ്പോപ്രോട്ടീനുകളുടെ അഞ്ച് പ്രധാന ഗ്രൂപ്പുകളിൽ ഒന്നാണ് LDL അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ. ഈയൊരു കൊളസ്ട്രോളിന്റെ അളവ് ശരീരത്തിന് അമിതമാകുമ്പോഴാണ് ഹൃദയാഘാതം അടക്കമുള്ള പല തകരാറുകൾക്കും കാരണമാവുന്നത്. ന്യൂട്രീഷൻ ആൻ്റ് മെറ്റബോളിസം പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച് പേരയില ഇല ഇട്ടു തിളപ്പിച്ച ചായ എട്ട് ആഴ്ചകൾക്ക് പതിവായി കുടിക്കുന്നത് വഴി LDL കൊളസ്ട്രോൾ നില കുറയ്ക്കാൻ സാധിക്കും. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ജപ്പാനിൽ അംഗീകരിച്ചിട്ടുള്ള ഒരു ചേരുവയാണ് പേരയിലകൾ.
ഓരോ തവണയും ഭക്ഷണത്തിനു ശേഷം പേരയില ചായ കുടിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കും. സുക്രോസ്, മാൾട്ടോസ് എന്നു പേരുള്ള രണ്ട് തരം ഷുഗർ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ ഇത് ശരീരത്തെ പ്രാപ്തമാക്കുന്നു. നമ്മൾ കഴിച്ച ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാർബോഹൈഡ്രേറ്റുകൾ ദഹനനാളത്തിൽ വച്ച് ഗ്ലൂക്കോസായി മാറുന്ന പ്രവർത്തനത്തെ പ്രതിരോധിക്കാൻ പേരയില ചായ സഹായിക്കുന്നു. ഇത്തരം ഗ്ലൂക്കോസുകൾ നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നത് വഴിയാണ് പ്രമേഹ സാധ്യത ഉയരുന്നത്. നിങ്ങളുടെ വയറിന് ചുറ്റുമുള്ള അധിക ഭാരം ചരിഞ്ഞു കളയാൻ ശ്രമിക്കുകയാണോ നിങ്ങൾ?
എങ്കിൽ ഇനി മുതൽ പേരയില ചായ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാം. കാർബോഹൈഡ്രേറ്റ് ശരീരത്തിൽ ഷുഗർ ആയി മാറുന്നത് തടയുന്നത് പോലെതന്നെ പേരയിലകൾ ശരീരഭാരം കുറയ്ക്കാനും സഹായമരുളും. ഈ ഇലകൾ ചേർത്ത ചായയോ ജ്യൂസോ പതിവായി കുടിക്കുന്നത് ശീലമാക്കുക.