കൊവിഡ് ബാധിച്ച് എയര്‍ ഇന്ത്യ ജീവനക്കാരും, സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 33 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 23 പേര്‍ക്ക് രോഗബാധയുണ്ടായി. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗമുണ്ടായി. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയുടെ ക്യാബിന് ക്രൂവിലെ 2 പേര്‍ക്കും രോഗം വന്നു.
ഇന്ന് പോസിറ്റീവ് ആയ ആളുകള്‍ പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. പത്തുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വയനാട് 5, കോഴിക്കോട് 2, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് 1 വീതം. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.