ഇന്ത്യയിൽ മരണം 1886, രോഗബാധിതർ 56342
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 1886 ആയി ഉയർന്നു. രോഗബാധിതർ 56,342. ഇന്നു രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 103 പേരാണു മരിച്ചത്. 3,390 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 37,916 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.35 ശതമാനം പേർ രോഗമുക്തി നേടിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ കൊവിഡ് ബാധിച്ചു മരിച്ചവരിൽ 43 പേരാണ് മഹാരാഷ്ട്രയിലുള്ളത്. ഗുജറാത്തിൽ 29. മധ്യപ്രദേശിൽ എട്ടും പശ്ചിമ ബംഗാളിൽ ഏഴും രാജസ്ഥാനിൽ അഞ്ചും തമിഴ്നാട്ടിലും യുപിയിലും ആന്ധ്രയിലും രണ്ടു വീതവും ആളുകൾ മരിച്ചു. ബിഹാർ, ഡൽഹി, കർണാടക, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ ഓരോരുത്തരാണു മരിച്ചത്.
മഹാരാഷ്ട്രയിൽ ഇതുവരെ 694 പേർ മരിച്ചിട്ടുണ്ട്. ഗുജറാത്തിൽ 425. മധ്യപ്രദേശിൽ 193, പശ്ചിമ ബംഗാളിൽ 151, രാജസ്ഥാനിൽ 97, ഡൽഹിയിൽ 66, യുപിയിൽ 62, ആന്ധ്രയിൽ 38, തമിഴ്നാട്ടിൽ 37, കർണാടകയിൽ 30 തെലങ്കാനയിൽ 29, പഞ്ചാബിൽ 28 എന്നിങ്ങനെയാണ് കൊവിഡ് മരണം.
രോഗബാധിതരുടെ എണ്ണത്തിലും മഹാരാഷ്ട്ര മുന്നിൽ തുടരുകയാണ്. 17,974 പേർക്കാണ് അവിടെ വൈറസ് ബാധിച്ചത്. ഗുജറാത്തിൽ 7012, ഡൽഹിയിൽ 5980, തമിഴ്നാട്ടിൽ 5409, രാജസ്ഥാനിൽ 3427, മധ്യപ്രദേശിൽ 3252, യുപിയിൽ 3071 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവർ. ആന്ധ്രയിൽ രോഗബാധിതർ 1847 ആയിട്ടുണ്ട്. പഞ്ചാബിൽ 1644. പശ്ചിമ ബംഗാളിൽ 1548 പേർക്കാണു രോഗബാധ. തെലങ്കാനയിൽ 1123.