ഇടുക്കിയിൽ കാര്യങ്ങൾ മാറി മറിയുന്നു , ജില്ലയിൽ നാലു പേർക്കു കൂടി കോവിഡ്
ഇടുക്കിയിൽ കാര്യങ്ങൾ മാറി മറിയുന്നു , ജില്ലയിൽ നാലു പേർക്കു കൂടി കോവിഡ്
ഇടുക്കി: ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.
ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 24 ആയി.
തൊടുപുഴ ഇടവെട്ടി കാരിക്കോട് തെക്കുംഭാഗത്ത് അമേരിക്കയിൽ നിന്നു മാർച്ച് 22 ന് വന്ന 17 കാരി, തിരുപ്പൂരിൽ നിന്ന് ഏപ്രിൽ 11ന് വന്ന ദേവികുളം സ്വദേശിയായ 38 കാരൻ,
നെടുങ്കണ്ടം പോത്തുകണ്ടത്ത് ചെന്നൈയിൽ നിന്ന് ഏപ്രിൽ 14 ന് മാതാപിതാക്കളോടൊപ്പം എത്തിയ 14കാരി,
മൂന്നാർ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ തൊടുപുഴ സ്വദേശിനിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. മൂന്നാർ സ്വദേശിയെയും നെടുങ്കണ്ടം സ്വദേശിനി പെൺകുട്ടിയെയും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പുതിയ കൊവിഡ് കേസുകള്‍ സ്ഥീരികരിച്ച സാഹചര്യത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവര്‍ക്ക് പഞ്ചായത്തുമായി യാതൊരു ബന്ധവും ഇല്ലാത്തതിനാല്‍ വണ്ടിപെരിയാര്‍ പഞ്ചായത്തിനെ ഹോട്ട്സ്പോട്ടില്‍ നിന്നൊഴിവാക്കി. കൂടാതെ ജില്ലയിലെ രോഗം സ്ഥിരീകരിച്ച വാര്‍ഡുകളില്‍ ഡബിള്‍ ലോക്ക് ഡൗണും ജില്ലാ കളക്ടര്‍ എച്ച് ദിനേശന് പ്രഖ്യാപിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകള്‍, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ 7, 9,10 വാര്‍ഡുകള്‍ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 3,6,7 വാര്‍ഡുകള്‍, ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ 3,4,6 വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ മെയ് മൂന്നു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രസ്തുത മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചു. മുന്‍സിപ്പാലിറ്റി/ ഗ്രാമപഞ്ചായത്തുകളിലേക്കും പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂ. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായും അടച്ചിടണം. അവശ്യ വസ്തുക്കള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കും. മുന്‍സിപ്പാലിറ്റി /ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായിരിക്കും ചുമതല. ഓരോ വാര്‍ഡ് തലത്തിലും ഇത്തരം നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കും. ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. എല്ലാ വ്യക്തികളും പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുമാണെന്ന് ജില്ലാകലക്ടര്‍ എച്ച. ദിനേശന് ഉത്തരവിട്ടു.
ആരും പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഇരട്ടയാര്‍ പഞ്ചായത്തിലെ നത്തുകല്ലിനോട് ചേര്‍ന്ന കട്ടപ്പന നഗരസഭയിലെ 3,6,7 വാര്‍ഡുകളിലും ലോക്ക് ഡൗണാണ്. ഏലപ്പാറയിലെ ഡോക്ടര്‍ അടക്കമുള്ള രോഗികളുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും, സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നും ജില്ലാകളക്ടര്‍ അറിയിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഭീതി മാറിയിട്ടില്ലെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. നാല് ദിവസത്തിനിടെ ജില്ലയില്‍ 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി 28 നു വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ രാവിലെ 10 മണിക്ക് യോഗം ചോരും. ജില്ലയിലെ എംപിയും എംഎല്‍എമാരും പങ്കെടുക്കും.