ലോക്ക്ഡൗൺ ലംഘനത്തിന് കുറവില്ല; 2343 അറസ്റ്റ്, 1842 വാഹനങ്ങൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 2499 പേർക്കെതിരെ കേസെടുത്തു. 2343 പേരാണ് ബുധനാഴ്ച അറസ്റ്റിലായത്. 1842 വാഹനങ്ങളും പിടിച്ചെടുത്തതായി പൊലീസ് മീഡിയ സെന്റർ അറിയിച്ചു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി: 120, 106, 102
തിരുവനന്തപുരം റൂറൽ: 271, 277, 185
കൊല്ലം സിറ്റി: 269, 273, 232
കൊല്ലം റൂറൽ: 319, 322, 302
പത്തനംതിട്ട: 176, 176, 147
ആലപ്പുഴ: 111, 121, 30
കോട്ടയം: 146, 153, 41
ഇടുക്കി: 65, 16, 13
എറണാകുളം സിറ്റി: 46, 71, 36
എറണാകുളം റൂറൽ: 137, 115, 92
തൃശൂർ സിറ്റി: 144, 157, 112
തൃശൂർ റൂറൽ: 163, 171, 120
പാലക്കാട്: 45, 46, 40
മലപ്പുറം: 67, 97, 57
കോഴിക്കോട് സിറ്റി: 125, 123
കോഴിക്കോട് റൂറൽ: 50, 63, 41
വയനാട്: 85, 24, 60
കണ്ണൂർ: 140, 140, 99
കാസർഗോഡ്: 20, 15, 10