സഹനത്തിന്റെ സ്നേഹപാതയിലൂടെ നടക്കാം
നാം നമ്മുടെ പാപങ്ങൾ മൂലം നഷ്ടപ്പെടുത്തിയ ദൈവകൃപ തന്റെ പീഡാസഹന മരണ ഉത്ഥാനത്തിലൂടെ നമുക്കായി വീണ്ടും നേടിത്തന്ന ക്രിസ്തുവിന്റെ കുരിശുമരണം നാം ഇന്ന് ധ്യാനിക്കുന്നു. വില നൽകാതെ നമുക്ക് ഒന്നും സ്വന്തമാക്കാനാവില്ല. ക്രിസ്തു നമ്മെ സ്വന്തമാക്കാനായി, നമുക്ക് സ്വർഗം സ്വന്തമാക്കാനായി നൽകിയ വിലയാണ് തന്റെ ജീവൻ.
വി. യോഹന്നാൻ പറയുന്നു, നമ്മുടെ പാപങ്ങൾ ചുമന്നുകൊണ്ട് സഹനങ്ങളുടെ കടലിലൂടെയാണ് അവിടുന്ന് സഞ്ചരിച്ചത്. സഹന കടലിലൂടെ അവിടുന്ന് സഞ്ചരിച്ച തോണി ഞാൻ കണ്ടു. ആ തോണിയുടെ പേരാണ് സ്നേഹം. സ്നേഹിതനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമിൽലെന്ന് പഠിപ്പിച്ച നാഥൻ ജീവൻ നൽകി നമ്മെ സ്നേഹിച്ചു. സ്നേഹിക്കുന്നവന് സകലതും സാധ്യമാണ്. വി. പൗലോസ് അപ്പോസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു; സ്നേഹം സകലതും സഹിക്കുന്നു;. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത സഹനങ്ങളിലൂടെ കടന്നുപോകാൻ യേശുവിനു സാധിച്ചത് നമ്മോടുൾള തീവ്ര സ്നേഹമാണ്. സഹനത്തിന്റെ പാനപാത്രം യേശു നിരസിച്ചിൽല. ഏശയ്യാ പ്രവാചകന്റെ പുസ്തകം അമ്പതാം അദ്ധ്യായം ആറാം വാക്യത്തിൽ നാം വായിക്കുന്നു: അടിക്കുന്നവർക്ക് ഞാൻ എന്റെ മുതുകും താടിരോമം പറിക്കുന്നവർക്ക് എന്റെ കവിളും ഞാൻ കാണിച്ചുകൊടുത്തു. എന്റെ മുഖം നിന്ദയിൽ നിന്നും തുപ്പലിൽ നിന്നും മറച്ചുമിൽല ഏശയ്യാ അമ്പത്തിമൂന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ നാം വീണ്ടും വായിക്കുന്നു:; അവൻ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു.
വി. ജോസ് മരിയ എസ്ക്രൈവ പറയുന്നു: സഹോദരർക്കായി പ്രാർത്ഥിക്കുകയും സഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൻ ഈ ഭൂമിയിൽ ശ്രദ്ധിക്കപ്പെട്ടിൽലെങ്കിൽ പോലും സ്വർഗരാജ്യത്തിൽ ശോഭയേറിയ കിരീടം അവർ ധരിക്കും. സഹന ശുശ്രൂഷ സ്വർഗത്തിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാണ്. ഇന്നു ലോകം മുഴുവൻ സങ്കടം തളംകെട്ടിനിൽക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരിക്ക് മുമ്പിൽ ലോകം ഭയന്ന് വിറങ്ങലിച്ചു നിൽക്കുന്നു. കന്യകാമറിയം ഫാത്തിമയിൽ ദർശനം നൽകിയ മൂന്നു കുഞ്ഞുങ്ങളിൽ ഒരാളായ സി. ലൂസി എഴുതിയ പുസ്തകമാണ് “ Fathima in Lucia’s onwords”ഫാത്തിമായിലെ ഓർമ്മകുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിൽ ബാൽയകാലത്തിൽ തന്നെ ഇഹലോകവാസം വെടിയേണ്ടിവന്ന തന്റെ പ്രിയ സുഹൃത്തുക്കളെക്കുറിച്ച് പരാമർശിക്കുന്നു.
നിങ്ങളെ ഞാൻ നേരത്തെ സ്വർഗത്തിലേക്ക് വിളിക്കുമെന്ന് കന്യകാമറിയം ഫ്രാൻസീസ്കോയോടും ജസീന്തയോടും മുൻകൂട്ടി അരുളിച്ചെയ്തിരുന്നു. 1919 -1920 വർഷങ്ങളിലാണ് വി.ഫ്രാൻസീസ്കോയും വി. ജസീന്തയും യഥാക്രമം മരിക്കുന്നത്. ഇന്നത്തെ ഈ മഹാമാരിക്ക് ഒരു നൂറ്റാണ്ടു മുൻപ് പൊട്ടിപുറപ്പെട്ട സ്പാനിഷ് ഫ്ളൂ എന്ന മഹാമാരിയുടെ ഇരകളായിരുന്നു ഇരുവരും. കന്യകാമറിയവും വി. ജസീന്തയും തമ്മിലുള്ള സംഭാഷണങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. പാപികളുടെ മാനസന്തരത്തിനായി കുറച്ചു കൂടി സഹനങ്ങൾ എനിക്ക് തരിക എന്ന് കന്യകാമറിയത്തോട് അപേക്ഷിക്കുന്ന വി. ജസീന്തയെ, സി. ലൂസി അനുസ്മരിക്കുന്നു. സഹനത്തിന്റെ രക്ഷാകരമൂൽയം തിരിച്ചറിഞ്ഞതു കൊണ്ടാണ് ചെറുപ്രായത്തിലും സഹനങ്ങളെ പുൽകുവാൻ വിശുദ്ധയെ പ്രേരിപ്പിച്ചത്.
ഈ കഴിഞ്ഞ മാർച്ച് 28-ാം തീയതി Urbi et Orbi ആശീർവാദ സമയത്ത് പരിശുദ്ധ പാപ്പാ നമ്മോട് പറഞ്ഞു ;കടലിൽപ്പെട്ട ശിഷ്യരെപോലെ അപ്രതീക്ഷിതമായ ഒരു കൊടുങ്കാറ്റിൽ നാം പെട്ടിരിക്കുന്നു. നാം ഒന്നിച്ചു തുഴയുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യണം. നാം തിരിച്ചറിയുന്നു, നമ്മെക്കുറിച്ച് മാത്രം ചിന്തിച്ച് നമുക്ക് മുന്നോട്ടു പോകാനാവിൽല, ഒരുമിച്ചൽലാതെ നമുക്ക് രക്ഷനേടാനാവിൽല. ക്രിസ്തുവിനുവേണ്ടിയും മറ്റുൾളവർക്ക് വേണ്ടിയും ജീവിതം തിരഞ്ഞെടുക്കാനുൾള സമയമാണിത്. നമ്മുടെ ജീവിതമാകുന്ന തോണിയിലേക്ക് യേശുവിനെ ക്ഷണിക്കാം. നമ്മുടെ ജീവിതത്തിൽ
സംഭവിക്കുന്ന തിന്മകൾ പോലും നന്മയ്ക്കായി പരിണമിപ്പിക്കുവാൻ അവിടുത്തേക്ക് സാധിക്കും. ഈ കലുഷിതമായ നേരത്ത് എല്ലാം തകരുന്നു എന്നു തോന്നുന്ന നേരത്ത് കർത്താവ് നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പിന്തുണ നൽകാനാണ്. സമാനമായ വാക്കുകൾ വിശുദ്ധ പാദ്രെപിയോയും പറയുന്നുണ്ട്; കൊടുങ്കാറ്റ് വരട്ടെ,
കർത്താവ് നിങ്ങളെ ഇരുത്തിയിരിക്കുന്ന തോണിയിൽ തന്നെ ഇരിക്കുവിൻ, നിങ്ങൾ നശിക്കുകയില്ല. കർ ത്താവ് ഉറങ്ങുന്നതായാണ് കാണുന്നത് അങ്ങനെ തന്നെ ആയിക്കൊള്ളട്ടെ ഉറങ്ങുകയാണെങ്കിലും അവിടുന്ന് ശ്രദ്ധയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. ക്രൂശിതനെപോലെ മനസിൽ സ്നേഹം നിറച്ചുകൊണ്ട് വേണം ഈ സഹനകടൽ നാം കടക്കേണ്ടത്. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ചുറ്റുമുള്ള ചെറിയവരെ കാണാനും അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് അവരെ സഹായിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. നമ്മുടെ മനസുകളിൽ സ്വാർത്ഥത വെടിഞ്ഞ് ക്രൂശിതനെ പോലെ സ്വയം മറന്ന് മറ്റുള്ളവർക്കായി നമ്മുടെ ജീവിതം അർപ്പിക്കാം സ്വയം മറന്ന് സഹോദരങ്ങളുടെ ഭാരം പേറി നടക്കുമ്പോൾ മാത്രമാണ് നാം ക്രൂശിതന്റെ പിന്നാലെ നടക്കുന്നത്.
വിശുദ്ധ അഗസ്തീനോസ് ചോദിക്കുന്നു; സ്നേഹത്തിന്റെ രൂപമെന്താണ്? സഹോദരനെ സഹായിക്കാനുള്ള കരങ്ങൾ അതിനുണ്ട്. പാവപ്പെട്ടവരിലേക്കും ആവശ്യമുള്ളവരിലേക്കും എത്തിച്ചേരാനുള്ള പാദങ്ങൾ അതിനുണ്ട്. ആവശ്യങ്ങളും കഷ്ടതകളും കാണുവാനുള്ള കണ്ണുകൾ അതിനുണ്ട്. മനുഷ്യരുടെ നെടുവീർപ്പും കരച്ചിലും കേൾക്കാനുള്ള കാതുകൾ അതിനുണ്ട്. ഇതാണ് സ്നേഹത്തിന്റെ രൂപം. ഈ സ്നേഹരൂപം നാം ദർശിക്കുന്നത് ക്രൂശിതനായ യേശു ക്രിസ്തുവിലാണ്. പിതാവിനോടും പിതാവിന്റെ ഹൃദയത്തോടുമുള്ള സ്നേഹം. നമ്മോടുൾള സ്നേഹം ഇതാണ് യേശുവിനെ മുന്നോട്ടു നയിച്ചത്.
മാനവരാശിയെ ആകെ ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധിയെ നാം അതിജീവിക്കും. ക്രൂശിതൻ കാണിച്ചു തന്ന സ്നേഹപാതയിലൂടെ സഞ്ചരിച്ചുകൊണ്ട്. അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ വാക്കുകൾ ഇപ്രകാരമാണ്: "അവനോടു കൂടെ സഹിച്ചാൽ അവനോടു കൂടെ നാം വാഴും; അവനോടുകൂടെ കരഞ്ഞാൽ അവനോടുകൂടെ സന്തോഷിക്കും. സഹനങ്ങളുടെ കുരിശിൽ അവനോടുകൂടെ മരിച്ചാൽ നിത്യമായ വാസസ്ഥലത്ത് വിശുദ്ധരുടെ ശോഭയിലേക്ക് നാം പ്രവേശിക്കും, നമ്മുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടും, മനുഷ്യരുടെ ഇടയിൽ മഹത്വീകരിക്കും. സഹനത്തിന്റെ സ്നേഹപാതയിലൂടെ നടക്കാൻ ക്രൂശിതൻ നമ്മെ സഹായിക്കട്ടെ!