ഐഫോണ്‍ 7, 7 പ്ലസ് കേരള വിപണിയില്‍ അവതരിപ്പിച്ചു
കാത്തിരിപ്പിനു അറുതിയായി. ഐഫോണ്‍ 7, 7 പ്ലസ് മോഡലുകള്‍ കേരള വിപണിയില്‍ അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ പുറത്തിറക്കിയത്. ആപ്പിളിന്റെ കേരളത്തിലെ ഔദ്യോഗിക വില്‍പ്പനക്കാരായ ഇവോള്വാണ് ഫോണ്‍ വിപണിയിലെത്തിച്ചത്. ഐഫോണ്‍ 7ന്റെയും 7 പ്ലസിന്റെയും 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. എ10 ചിപ്പ് സെറ്റ്, 12 എംബി വൈഡ് ആംഗിള്‍ റിയര്‍ ഡുവല്‍ ക്യാമറ, 4ഗ റെറ്റിന ഡിസ്പ്ലേ എന്നിവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്.
ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍, പെയ്ടിഎം, ഇന്ത്യസ്റ്റോര്‍, സ്നാപ് ഡീല്‍, ഇന്‍ഫിബീം, ടാറ്റ ക്ലിക്ക് ഉള്‍പ്പെടുന്ന ഇ കൊമേഴ്സ് വിപണികളിലാണ് ഐഫോണിനെ ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഇവയ്ക്ക് പുറമെ, ഓഫ്ലൈന് സ്റ്റോറുകളിലും ഐഫോണ്‍ 7 ശ്രേണി സാന്നിധ്യമറിയിക്കും. പല ഓണ്‍ലൈന്‍ സ്റ്റോറുകളും ഐഫോണ്‍ 7 ന് ക്യാഷ്ബാക്ക് ഓഫര്‍, എക്സ്ചേഞ്ച് ഓഫര്‍, സീറോ ഇന്ററസ്റ്റ് ഇഎംഐ എന്നിങ്ങനെയുള്ള ഒരു പിടി ആകര്‍ഷങ്ങളായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഐഫോണ്‍ 7 ന്റെ 32 ജിബി, 128 ജിബി, 256 ജിബി മോഡലുകള്‍ക്ക് യഥാക്രമം 60000, 70000, 80000 രൂപ നിരക്കുകളിലാണ് ഇന്ത്യയില്‍ ലഭിക്കുക. അതേസമയം, ഐഫോണ്‍ 7 പ്ലസ് 32 ജിബി മോഡലിന് ഇന്ത്യയില്‍ 72000 രൂപയും 128 ജിബി, 256 ജിബി മോഡലുകള്‍ യഥാക്രമം 82000, 92000 രൂപ നിരക്കിലുമാണ് ലഭിക്കുക.