മുന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മുൻ കരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം.
മൂന്നാർ പഞ്ചായത്ത് ഹാളിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ എസ് രാജേന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഇനി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്തു.
കോവിഡ് നേരിടുന്നതിന് സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ മെച്ചപ്പെട്ട നിലയിലാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ നടപടി കളോട് എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എച്ച് ദിനേശൻ നടപടികളും തീരുമാനങ്ങളും വിശദീകരിച്ചു.
യോഗത്തിൽ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പുസ്വാമി, സബ് കളക്ടർ പ്രേം കൃഷ്ണൻ, ഡിഎംഒ ഡോ. എൻ. പ്രിയ, ജില്ലാ പൊലീസ് മേധാവി പി.കെ മധു , മുന്നാർ ഡിവൈഎസ്പി എം രമേഷ് കുമാർ , സി ഐ റെജി കുന്നിപ്പറമ്പൻ, മുന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ആർ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ചൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും ശുചിത്വ രീതികൾ സംബന്ധിച്ചും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീദ വിശദീകരിച്ചു
യോഗ തീരുമാനങ്ങൾ:
മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിംഗ് നിർത്തിവയ്ക്കും
ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനം
നിർദ്ദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും
സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളി വാസലിലും ചിന്നക്കനാലിലാം ഇന്നും നാളെയുമായി അടിയന്തിര യോഗം ചേരും
മൂന്നാർ കെ ടി സി സി ടീ കൗണ്ടി അടച്ചു
രാഷ്ടീയ സാമൂഹിക ഉദ്യോഗസ്ഥ സ്ക്വാഡുകൾ രൂപീകരിക്കും
മൂന്നാർ മേഖലയിൽ ഊർജിത ബോധവത്കരണം നടത്തും
ജീപ്പ് സവാരികൾ ഒഴിവാക്കണം
നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് എല്ലാ സംരക്ഷണവും നൽകും
രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണം
ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തും
ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിൾ പരിശോധനക്കെടുക്കും
[ഇവർ പുറത്തു പോകാനിടയായ സാഹചര്യവും വീഴ്ചയും പരിശോധിച്ച് നടപടിയെടുക്കും.
സംഘത്തിലുള്ളവർ എല്ലാം ബ്രിട്ടീഷ് സ്വദേശികൾ
:ഹോം സ്റ്റേകളിൽ താമസിക്കുന്നവരെ ചിത്തിര പുരം PHC യിൽ പരിശോധനയ്ക്ക് വിധേയരാക്കും
ഇതിന്റെ ഉത്തരവാദിത്വം റിസോർട്ട് ഹോം സ്റ്റേകൾക്ക്
ആരോഗ്യവകുപ്പിന് പ്രത്യേക ടീം
:അതിർത്തികളിലും റോഡുകളിലും പരിശോധന നടത്തും
:ചിത്തിരപുരം ആശുപത്രിയിൽ ഐസോലേഷൻ വാർഡുകൾ പൂർണ സജ്ജം
പോകാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ അതിന് അനുവദിക്കും. എന്നാൽ അവർ തുടർന്ന് മൂന്നാറിൽ കറങ്ങാൻ അനുവദിക്കില്ല.