കൊറോണ: പത്തനംതിട്ടയിൽ കർശന നടപടികൾ സ്വീകരിച്ച് ജില്ല ഭരണകൂടം
പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ കർശന നടപടിയുമായി ജില്ലാ കലക്റ്റർ പി.ബി. നൂഹ്. ജില്ലയിൽ10 പേരാണ് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരില്‍ പ്രായമായ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. പ്രായമായവര്‍ക്ക് കൊറോണ കാര്യമായി ബാധിക്കാന്‍ ഇടയുള്ളത് കണക്കിലെടുത്താണു നടപടി.
രോഗലക്ഷണമുള്ളവര്‍ യഥാസമയം ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും അറിയിക്കണം. പൊതുജനങ്ങള്‍ ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലും സ്വീകരിക്കണം. മുന്‍കരുതലായി ധരിക്കുന്ന മാസ്ക്കിന്റെ ദൗര്‍ലഭ്യം നീക്കാന്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്റ്റർ പറഞ്ഞു.
* ജില്ലയിലെ എൽപി, യുപി സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും.
* സ്കൂൾ വാർഷികങ്ങൾക്കും വിലക്ക്. ഓമല്ലൂർ വയൽവാണിഭം റദ്ദാക്കും.
* ക്ഷേത്രോത്സവങ്ങൾക്ക് വിലക്ക്. അന്നദാനവും സമൂഹസദ്യയും പാടില്ല.
* മുസ്ലീം പള്ളികളിൽ പൊതു ഇടത്തിലെ ദേഹശുദ്ധി നിർത്തണം.
* ശവസംസ്കാര ചടങ്ങുകളിൽ ആളുകളെ കുറയ്ക്കണം.
* വിവാഹ ചടങ്ങുകൾ മാറ്റിവയ്ക്കണം, രോഗലക്ഷണങ്ങൾ ഉള്ളവരെ ഒഴിവാക്കണം.
* ജില്ലാ കോടതി 13 വരെ സിറ്റിംഗ് നിര്‍ത്തിവെച്ചു.