വെള്ളിയാമറ്റം പഞ്ചായത്ത് മാർച്ചിൽ പ്രതിഷേധമിരമ്പി.
പന്നിമറ്റം:
2 വർഷമായി പണി പൂർത്തീകരിച്ച 25 കോടിയുടെ ശുദ്ധജല പദ്ധതിക്ക് വൈദ്യുതി അനുവദിക്കാത്തതിലും ഭർതൃമാതാവിന്റെ മരണത്തിൽ കൊലക്കേസ് പ്രതിയായ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും യു ഡി എഫ് വെള്ളിയാമറ്റം മണലം കമ്മിറ്റി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
നൂറു കണക്കിന് പ്രവർത്തകർ പന്നിമറ്റം ടൗണിൽ നടത്തിയ പ്രതിഷേധ മാർച്ച് പഞ്ചായത്തിനു മുന്നിൽ പേലീസ് തടഞ്ഞപ്പോൾ പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ബലപ്രയോഗം സംഘർഷത്തിൽ കലാശിച്ചു.
യു ഡി എഫ് ഭരണകാലത്ത് മുൻ മന്ത്രി പി.ജെ.ജോസഫ് അനുവദിച്ച കുടിവെള്ള പദ്ധതിക്ക് വൈദ്യുതി അനുവദിച്ച് ട്രയൽ നടത്തി വേനൽക്കാലത്ത് കുടിവെള്ളം നൽകാൻ തയ്യാറാകാത്തതിനു പിന്നിൽ ഗൂഡരാഷ്ട്രീയം മാത്രമാണെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയി കെ പൗലോസ് പറഞ്ഞു. വനിതാ ദിനത്തിൽ കൊലക്കേസ് പ്രതിയായ പഞ്ചായത്ത് വനിതാ പ്രസിഡൻറ് മന്ത്രിയുമായി യുഡിഎഫ് ബഹിഷ്കരിച്ച വികസന സെമിനാറിൽ വേദി പങ്കിട്ടതും അറസ്റ്റ് നിർവ്വഹിക്കേണ്ട പോലീസ് കുടിവെള്ള പദ്ധതിക്ക് വൈദ്യുതി അനുവദിക്കാത്ത വൈദ്യുതി മന്ത്രിക്കൊപ്പം സംരക്ഷകരായി നിലകൊണ്ട ത് വനിതാദിനാചരണ ഘട്ടത്തിൽ സ്ത്രീത്വത്തെ അപമാനിക്കലാണെന്നും അദ്ധേഹം പറഞ്ഞു.
വികസന വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നത് കാലഹരണപ്പെട്ട പൊതുപ്രവർത്തന ശൈലിയാണെന്ന് മുഖ്യ പ്രഭാഷണം നടത്തി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ ജേക്കബ്ബ് പറഞ്ഞു. പ്രതിഷേധ മാർച്ച് യു ഡി എഫ് തൊടുപുഴ നിയോജക മണ്ഡലം കൺവീനർ ജോൺ നെടിയ പാല ഫ്ലാഗ് ഓഫ് നിർവഹിച്ചു.
യു ഡി എഫ് ചെയർമാൻ ജോസ് മാത്യൂ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ കേരളാ കോൺഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം.മോനിച്ചൻ, ഡി സി സി സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ എം ദേവസ്യാ, യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം അബ് ദുൾ നിസാർ, രാജു ഓടയ്ക്കൽ, ജോപ്പി സെബാസ്റ്റ്യൻ, എം.കെ.സുബൈർ, കേരളാ കോൺഗ്രസ് (ജോസ് ) മണ്ഡലം പ്രസിഡൻറ് ജോസി വേളാശേരി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, ജില്ലാ പഞ്ചായത്തംഗം സി.വി സുനിത, സോയി ജോസഫ്, കെ.എം ജോസ്,ഗ്രാമ പഞ്ചായത്തംഗങ്ങളായ മോഹൻ ദാസ് പുതുശേരി, ലളിതമ്മ വിശ്വനാഥൻ, ലാലി ജോസി, അക്കാമ്മ മാത്യൂ, തങ്കമ്മ രാമൻ എന്നിവർ പ്രസംഗിച്ചു.
പന്നിമറ്റം ടൗണിൽ നടന്ന പ്രതിഷേധ മാർച്ചിനും ധർണ്ണക്കും അശോക് കുമാർ കൈക്കൽ, റെജി ഓടയ്ക്കൽ, ജോസ് കുന്നുംപുറം, പി ആർ സലിം ,ജിമ്മി കിഴക്കേക്കര, ജിൻസ് മൈലാടി, സജി കോര, മാത്യു കോട്ടൂർ, റോജർ മാത്യു, അലക്സ് പുത്തൻപുര,ദിലീപ് പാച്ചേരിൽ,സണ്ണി കാട്ടുപാറക്കുഴി, സോണി തെങ്ങും പള്ളി, രവീന്ദ്രൻ കോഴിപ്പള്ളി,ഹെൻട്രി ജോർജ്ജ്, ഹമീദ് പടിഞ്ഞാറേ മാളിയേക്കൽ, മുസ വാഴമറ്റം,, ജോയി ഊരാശാല, കുട്ടിച്ചൻ വരകിൽ, സാബു പതിക്കൽ,സണ്ണി കലയന്താനി ,അനൂപ് തടിയിൽ, ഹാലിദ് മാമൂട്ടിൽ കുര്യാച്ചൻ പൊന്നാ മറ്റം എന്നിവർ നേതൃത്വം നൽകി.