ചർമ സൗന്ദര്യത്തിനും മുടിവളരാനും ബദാം ഇങ്ങനെ കഴിക്കൂ...
നിരവധി ഗുണങ്ങളുള്ള ഭക്ഷണമാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. ബദാം ദിവസത്തിൽ പല തവണ കഴിക്കാം. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രോട്ടീൻ, ഭക്ഷ്യനാരുകൾ ഇവയാൽ സമ്പന്നമായ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു.
ബദാം കഴിക്കേണ്ടതിങ്ങനെ...
വെള്ളത്തിലിട്ട് കുതിർത്ത ശേഷം കഴിക്കുന്നതാകും നല്ലത്. ഇത് പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. ഒരു പിടി ബദാമിൽ ജീവകം ഇ, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ തുടങ്ങി പതിനഞ്ചോളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കുട്ടികൾ മുതൽ പ്രായമായവർക്കു വരെ ഏതു പ്രായക്കാർക്കും ധൈര്യമായി കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമാണ് ബദാം.
ബദാം കുതിർക്കുമ്പോൾ ഇതിലെ നാരുകൾ പെട്ടന്ന് അപചയപ്രക്രിയ വർധിപ്പിക്കുകയും മലബന്ധം തടയുകയും ചെയുന്നു. കുതിർത്ത് കഴിക്കുമ്പോൾ ഇതിൽ സോഡിയം കുറവും പൊട്ടാഷ്യം കൂടുതലാകുകയും ചെയ്യുന്നു.
ബദാമിന്റെ ഗുണങ്ങൾ...
* ബദാം അഥവാ ആൽമണ്ട് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്ന ഭക്ഷണമാണ്.
* കുതിർത്ത ബദാമിലെ വൈറ്റമിൻ ഇ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുകയും ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കുകയും ചെയുന്നു.
* കേശ സംരക്ഷണത്തിനും ബദാം വളരെ നല്ലതാണ്. കുതിർത്ത ബദാം കഴിക്കുന്നത് മുടിവേരുകളെ ബലപ്പെടുത്താനും, മുടി വളർച്ച കൂട്ടുന്നതിനും സഹായകരമാകുന്നു.
* ബദാം ഓയിൽ തലയിൽ പുരട്ടുന്നതും ബദാം ഒലിവ് ഓയിലിൽ അരച്ചു ചേർത്ത് മുടിയിൽ പുരട്ടുന്നതും നല്ലതാണ്.
* കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്.
* ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലം ഇൻസുലിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം തടഞ്ഞ് ഷുഗർ ലെവൽ കുറയ്ക്കാനും ബദാം സഹായിക്കുന്നു.
* ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അതിനാല്‍ ഗര്‍ഭിണികളോട് കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.
* ബിപി നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ബദാം. ഇതിലെ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. സോഡിയത്തിന്റെ അളവ് ഇതില്‍ തീരെ കുറവുമാണ്.
* ഡയറ്റ് ചെയ്യുന്നവർ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
* ബദാം സ്ഥിരമായി കഴിച്ചാല്‍ മറവിരോഗം പോലെയുള്ള രോഗങ്ങളെ തടയാനും സാധിക്കും. മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും.