അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം 21000 രൂപ നൽകണം
അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം 21000 രൂപ നൽകണം
തൊടുപുഴ: അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21000 രൂപയാക്കണമെന്നും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ ടൗൺ ഹാളിൽ നടന്ന സമ്മേളനം പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അദ്ധ്യക്ഷനായി. മുൻ മന്ത്രി ഡോ. നീലലോഹിതദാസ്, നഗരസഭ ചെയർപേഴ്സൺ ജെസി ആൻറണി, സിനോജ് ജോസ്, ആലീസ് സണ്ണി, എം.എ.ജോസഫ്, ഭാരവാഹികളായ സി.എക്സ്. ത്രേസ്യ, അന്നമ്മ ജോർജ്, ഷാലി തോമസ്, ജയൻ പ്രഭാകർ, പി.പി.അനിൽകുമാർ, മിനി മാത്യു, പി.ഓമന, ബിൻസി ജോസഫ്, കെ.എസ്.സുഷ, പൊന്നമ്മ തങ്കച്ചൻ, സാറാമ്മ ജോൺ എന്നിവർ സംസാരിച്ചു.തുടർന്ന് ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം ജെ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ് അഡ്വ.കൊല്ലംകോട് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.ജി.സുഗുണൻ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി അന്നമ്മ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പെൻഷൻ 5000 രുപയായി വർദ്ധിപ്പിക്കുക, അമിത ജോലിഭാരം കുറക്കുക, ഹെൽപ്പർമാരുടെ ഓണറേറിയവും പ്രമോഷൻ ക്വാട്ടയും വർദ്ധിപ്പിക്കുക, കുട്ടികൾ കുറവുള്ള അങ്കണവാടികൾ സംയോജിപ്പിക്കുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക എന്നീ ആവിശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന ഭാരവാഹികളായി കെ.എസ്.രമേഷ് ബാബു പ്രസിഡന്റ്, ഷാലി തോമസ് വർക്കിംഗ് പ്രസിഡൻറ്, അന്നമ്മ ജോർജ് ജനറൽ സെക്രട്ടറി, മിനി മാത്യു, ടി.പി. ബീന (വൈസ് പ്രസിഡൻറുമാർ), ബിൻസി ജോസഫ്, വി.ഓമന, സുജാത തങ്കച്ചൻ (സെക്രട്ടറിമാർ), പൊന്നമ്മ തങ്കച്ചൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു