ഈ ക്രിസ്തുമസ്സിന് വീട്ടിൽ രുചികരമായ കേക്ക് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
മൈദ –മുക്കാൽ കപ്പ്
കൊക്കോ – രണ്ട് ടേബിൾ സ്പൂൺ, മുട്ട – മുന്ന്
പഞ്ചസാര പൊടിച്ചത് - മുക്കാൽ കപ്പ്
വനില എസ്സെന്‍സ് – ഒരു ചെറിയ സ്പൂണ്‍
വെണ്ണ ഉരുക്കിയത് – 100 ഗ്രാം
ബേക്കിങ് സോഡ - അര ടീസ്പൂൺ
സിറപ്പ് ഉണ്ടാക്കാൻ വെള്ളം – ഒരു കപ്പ്
പഞ്ചസാര – ആറു വലിയ സ്പൂണ്‍, വിപ്പിങ് ക്രീം – മൂന്നു കപ്പ്
ചെറി, ചോക്ലേറ്റ് കഷ്ണങ്ങൾ, ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത്-
അലങ്കരിക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം കൊക്കോ പൗഡർ, ബേക്കിങ്സോഡ, മൈദ എന്നിവ യോജിപ്പിച്ച് വെക്കുക. മറ്റൊരു പാത്രത്തില്‍ മുട്ടയും പഞ്ചസാരയും വനില എസ്സെന്സും ചേര്‍ത്ത് അടിച്ചു നന്നായി പതപ്പിച്ചു കട്ടിയാക്കി വെക്കുക. ഈ മിശ്രിതത്തിന്റെ പകുതി ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ബാക്കി മിശ്രിതത്തിലേക്ക് കൊക്കോയും മൈദയും യോജിപ്പിച്ച് വെച്ചത് അല്പാല്പ്പമായി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വെണ്ണ ഉരുക്കിയതു ചേര്‍ത്തിളക്കിയ ശേഷം മാറ്റി വെച്ചിരിക്കുന്ന മുട്ട മിശ്രിതം ചേര്‍ക്കുക. ഒരു തവികൊണ്ട് ഇതിനെ മെല്ലെ മെല്ലെ ചേര്‍ത്ത് യോജിപ്പിക്കുക. കുറച്ചു ബട്ടര്‍ പുരട്ടിയ കേക്ക് ടിന്നിലേക്ക് തയാറാക്കിയ മിശ്രിതം ഒഴിക്കുക. ഇത് 180 സെൽഷ്യസിൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ 45 മിനിട്ട് ബേക്ക് ചെയ്യുകയോ, ചെറു തീയിൽ 40 മിനിറ്റ് കുക്കറിലോ ഉണ്ടാക്കി എടുക്കാം. ഒരു പാത്രത്തില്‍ പഞ്ചസാര സിറപ്പ് തയാറാക്കി വെക്കുക.
കേക്ക് വെന്ത ശേഷം പുറത്തെടുത്തു ചൂടാറിയ ശേഷം ഒരേ കനത്തില്‍ കേക്ക് മൂന്നായി മുറിക്കുക. ഓരോ കേക്കും മൂന്നു പാത്രത്തില്‍ വെച്ച് അങ്ങിങ്ങായി ഫോര്‍ക്ക് കൊണ്ട് കുത്തുക. ഓരോ കേക്കിനു മുകളിലും സിറപ്പ് കുറേശെ ഒഴിക്കുക. വിപ്പിങ് ക്രീം ഒരു പാത്രത്തിലാക്കി നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കി വെക്കണം. ഇനി ആദ്യത്തെ പീസ് കേക്കിനു മുകളില്‍ വിപ്പിങ് ക്രീം നിരത്തുക. ഓരോ ലെയറിനും ഇടയില്‍ ചെറി നിരത്തുക. അതിനു മുകളില്‍ രണ്ടാമത്തെ ലെയര്‍ കേക്ക് വെക്കുക. അതിനു മുകളിലും ക്രീം നിരത്തി മൂന്നാമത്തെ കേക്കും വെക്കുക. ഈ ലെയറിനു മുകളിലും പിന്നീട് കേക്ക് മുഴുവനായും ക്രീം കൊണ്ട് പെതിയുക . ഇതിനു മുകളില്‍ ചോക്ലേറ്റ് ഗ്രേറ്റ് ചൈതത് വിതറി ഇതിനു മുകളില്‍ വിപ്പിംഗ് ക്രീമും ചോക്ലേറ്റ് കഷ്ണങ്ങളും ചെറിയും കൊണ്ട് അലങ്കരിച്ച് കുറച്ചു സമയം ഫ്രിഡ്ജില്‍ വെച്ച് സെറ്റായ ശേഷം മുറിച്ച് വിളമ്പാം.
മാർബിൾ കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ – 150 ഗ്രാം, പൊടിച്ച പഞ്ചസാര – 150 ഗ്രാം, മൈദ – 150 ഗ്രാം
പാൽ – 3/4 കപ്പ്, വിനാഗിരി – മൂന്നു ടീസ്പൂൺ, വാനില എസൻസ്
– ഒരു ടീസ്പൂൺ, ബേക്കിങ് പൗഡർ – ഒന്നര ടീസ്പൂൺ
കൊക്കോപ്പൊടി – ഒരു ടേബിൾസ്പൂൺ, ഐസിങ്ങിന്, ബട്ടർ – 50 ഗ്രാം
ഐസിങ് ഷുഗർ – 100 ഗ്രാം, മെൽറ്റഡ് ചോക്ലേറ്റ് - ഒരു ടീസ്പൂൺ
കൊക്കോപ്പൊടി – രണ്ടു ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും എടുത്തു മയമാകും വരെ ഇളക്കുക. ഒരു ടേബിൾസ്പൂൺ മൈദ മാറ്റി വയ്ക്കുക. മിച്ചമുള്ള മാവ് ഇതിൽ ചേർക്കുക. പാലും വിനാഗിരിയും ചേർത്ത് നന്നായിളക്കുക. ഈ ബാറ്റർ രണ്ടാക്കി ഭാഗിച്ചു വയ്ക്കുക. ഒരു പങ്കിൽ ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കുക. മറ്റൊരു പകുതിയിൽ കൊക്കൊപ്പൊടിയും ചേർക്കുക. ബട്ടർ പുരട്ടിയ എട്ട് ഇഞ്ച് കോക്കോ ടിന്നിലേക്ക് രണ്ടുതരം മാവും ഇടവിട്ടിടവിട്ട് ഇടുക. അവ്ന്റെ താപനില 180 ഡ്രിഗ്രിയിൽ ക്രമീകരിച്ച് ചൂടാക്കുക. കേക്ക് ടിൻ ഇതിൽ വച്ച് 20–25 മിനിറ്റ് ബേക്ക് ചെയ്യുക. ആറിയശേഷം ഐസിങ് നടത്താം. ഇതിനായി ഐസിങ് ഷുഗർ, ബട്ടർ, മെൽറ്റഡ് ചോക്ലേറ്റ്, കൊക്കൊപ്പൊടി എന്നിവ തമ്മിൽ നന്നായി യോജിപ്പിക്കുക. ഇത് തയാറാക്കിയ കേക്കിന് മീതെ ഒരേ കനത്തിൽ വ്യാപിപ്പിക്കുക.
വാനില കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
മൈദ– ഒന്നരക്കപ്പ്, വെള്ളം – അരകപ്പ്, ബട്ടർ – അര കപ്പ്, പഞ്ചസാര – മുക്കാൽ കപ്പ്
വാനില എസൻസ് – ഒരു ടീസ്പൂൺ, ബേക്കിങ് സോഡ – അര ടീസ്പൂൺ
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ, നാരങ്ങാനീര് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
തൈര് – നാല് ടേബിൾ സ്പൂൺ
വെള്ളം– ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മൈദയും ബേക്കിങ് പൗഡറും ഒരുനുള്ള് ഉപ്പും കൂടി ഇടുക. ബട്ടർ ഒരു പാനിൽ ഇട്ട് ഉരുക്കി വാങ്ങി പഞ്ചസാരയുമായി ചേർക്കുക. നന്നായിളക്കി വാങ്ങുക. ഒരു ചെറിയ ബൗളിൽ ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ വെള്ളവും എടുത്ത് ഇളക്കി യോജിപ്പിക്കുക. മയമാകുമ്പോൾ നാരങ്ങ നീരൊഴിക്കുക. ബേക്കിങ് സോഡയിട്ട് ഇളക്കുക. ഇതിലേക്ക് വാനിലാ എസൻസ് ചേർത്തിളക്കുക. അവ്ന്റെ താപനില 180 ഡ്രിഗിയിൽ ക്രമീകരിക്കുക. പ്രീഹീറ്റ് ചെയ്യുക. 6–7 ഇഞ്ച് വലുപ്പമുള്ള ബട്ടർ തടവിയ ബേക്കിങ് പാൻ തയാറാക്കിവയ്ക്കുക. തയാറാക്കിയ ബേക്കിങ് പാനിലേക്ക് ബാറ്റർ പകർന്നു പതിയെ തട്ടി നിരപ്പാക്കുക. പ്രീഹീറ്റ് ചെയ്തുവച്ച അവ്നിലേക്ക് ഈ പാൻ മാറ്റുക. 30–35 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. വാനില കേക്ക് റെഡി
ഫ്രൂട്ട് കേക്ക്
ആവശ്യമുള്ള സാധനങ്ങൾ
വാൾനട്ട് – മുക്കാൽ കപ്പ്, അണ്ടിപ്പരിപ്പ് – മുക്കാൽ കപ്പ്
ഈന്തപ്പഴം– അര കപ്പ്, ആപ്പിൾ ജ്യൂസ് – ഒരു കപ്പ്, കിസ്മിസ് – രണ്ട് ടേബിൾ സ്പൂൺ
കറുത്ത മുന്തിരിങ്ങ – രണ്ട് ടേബിൾ സ്പൂൺ, ബദാം, പിസ്ത – 2 ടേബിൾ സ്പൂൺ വീതം
കാന്റീസ് ഓറഞ്ച് പീൽ – 40 ഗ്രാം, ചെറിപ്പഴം – 8–10 എണ്ണം
ഗോതമ്പുമാവ് – രണ്ട് കപ്പ്, ബേക്കിങ് സോഡ – ഒരു ടീസ്പൂൺ
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ, പട്ട പൊടിച്ചത് – കാൽ ടീസ്പൂൺ
ജാതിക്കാ പൊടിച്ചത് – കാൽ ടീസ്പൂൺ, ഏലയ്ക്കാ പൊടിച്ചത്– കാൽ ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – മുക്കാൽ ടീസ്പൂൺ, പഞ്ചസാര – അര കപ്പ്
വെള്ളം – ഒരു കപ്പ് + 2 ടേബിൾ സ്പൂൺ, ഒലിവെണ്ണ – 1/3 ടേബിൾ സ്പൂൺ, നാരങ്ങാ നീര്– ഒന്നര ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു സോസ്പാനിൽ അര കപ്പ് പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. ചെറുതീയാക്കുക. കടും ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക. ഒരു കപ്പ് വെള്ളം ഇതിലേക്കൊഴിക്കുക. വീണ്ടും അടുപ്പത്ത് വയ്ക്കുക. കരാമൽ ആറുമ്പോൾ 1/3 കപ്പ് ഒലിവെണ്ണ ഒഴിക്കുക. ഇനി നാരങ്ങാ നീരൊഴിക്കുക. ഇനി കേക്കിന്റെ ബാറ്റർ തയാറാക്കാം. എട്ട് ഇഞ്ച് വൃത്താകൃതിയിലുള്ള ബേക്കിങ് പാനിൽ ബട്ടർ തടവി വയ്ക്കുക. അവ്ന്റെ താപനില 180 ഡിഗ്രിയിൽ ക്രമീകരിച്ച് പ്രീഹീറ്റ് ചെയ്യുക. ഒരു അരിപ്പയിൽ രണ്ട് കപ്പ് ഗോതമ്പുമാവ്, ബേക്കിങ് സോഡ, ബേക്കിങ് പൗഡർ, പട്ടപൊടിച്ചത്, ജാതിക്കാ പൊടിച്ചത്, ഏലയ്ക്കാപൊടിച്ചത്, ഗ്രാമ്പു പൊടിച്ചത് എന്നിവയെടുത്ത് നന്നായി തെള്ളി ഒരു ബൗളിലിടുക. ഇതിലേക്ക് ഡ്രൈഫ്രൂട്ട്സ് – ആപ്പിൾ ജ്യൂസ് മിശ്രിതം ചേർക്കുക. നന്നായി ഇളക്കുക. കരാമൽ ലായനി ചേർത്ത് വീണ്ടും ഇളക്കുക. കേക്കിന്റെ കൂട്ട് ഇതിലേക്കിടുക. ഇളക്കി ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് പകരുക. ഈ ബേക്കിങ് ടിൻ പ്രീഹീറ്റ് ചെയ്ത അവ്നിൽ വയ്ക്കുക. ഒരു മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക