ഹെൽമറ്റ് വയ്ക്കാത്തതിൽ ഒന്നാമത് കൊല്ലം, സീറ്റ് ബെൽറ്റ് ഇടാൻ മടിച്ച് മലപ്പുറവും, ഒറ്റ ദിവസത്തെ പിഴയിനത്തിൽ കിട്ടിയത് ലക്ഷങ്ങൾ
തൃക്കാക്കര: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയിൽ 623 പേർ കുടുങ്ങി. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 455 പേരും, ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്തതിന് 91 പേർക്കെതിരെയും സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി.വാഹനത്തിന് സൈഡ് കൊടുത്തില്ല, പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ തല്ലിച്ചതച്ച് അക്രമികൾ: വീഡിയോ
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു....
ഹെൽമറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ്. 94 കേസുകൾ. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, ഏഴ് കേസുകൾ. പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാത്ത സംഭവത്തിൽ ഏറ്റവും അധികം കേസ് എടുത്തത് ആലപ്പുഴയിലാണ്, 36. ഏറ്റവും കുറവ് പാലക്കാട്, 10 കേസുകൾ. അതിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട് തുടങ്ങിയ ജില്ലകളിൽ ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് ഏറ്റവും അധികം കേസ് എടുത്തത് മലപ്പുറം ജില്ലയിലാണ്. 14 കേസുകൾ. ഏറ്റവും കുറവ് കോഴിക്കോടാണ്. നാല് കേസുകൾ. കൊല്ലം,പത്തനംതിട്ട,തൃശൂർ,പാലക്കാട് വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നും ഒരുകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ കുറ്റങ്ങൾക്ക് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത് മലപ്പുറം ജില്ലയിലാണ്, 33,000 രൂപ. ഏറ്റവും കുറവ് വയനാട് ജില്ലയിലും, 3500 രൂപ.ജില്ലാ തിരിച്ചുള്ള കണക്കുകൾ(ജില്ല - ഹെൽമറ്റ് - പിൻസീറ്റ് ഹെൽമറ്റ് ഇല്ലാതെ - സീറ്റ് ബെൽറ്റ് ധരിക്കാതെ - പിഴ ക്രമത്തിൽ) തിരുവനന്തപുരം - 07 - 28 - 07 -15,500
കൊല്ലം 94 - 17 - 00- 27,500
പത്തനംതിട്ട 32 - 00 - 00- 30,500
ആലപ്പുഴ 47 - 36 - 08- 16,000
കോട്ടയം 08 - 0 - 06- 7000
ഇടുക്കി 22 - 0 - 11- 16,000
എറണാകുളം 25- 0- 12- 18,500
തൃശൂർ 30- 0- 0 - 15,000
പാലക്കാട് 57 -10 -0- 27,500
മലപ്പുറം 60 -0- 14- 33,000
കോഴിക്കോട് 21 -00- 04- 12,000
വയനാട് 07- 00- 00- 3,500
കണ്ണൂർ 27-00- 09- 18,000
കാസർകോട് 18- 00- 06- 10,500